വാഷിങ്ടൻ : ആഗോള വ്യാപാര മാനദണ്ഡങ്ങൾ അവഗണിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ ഇറക്കുമതി തീരുവ യുഎസ് കസ്റ്റംസ് പിരിച്ചുതുടങ്ങി. 10% തീരുവ ബാധകമായ ഓസ്ട്രേലിയ, ബ്രിട്ടൻ, സൗദി അറേബ്യ, കൊളംബിയ, അർജന്റീന, ഈജിപ്ത് എന്നിവിടങ്ങളിൽനിന്നുള്ള ഇറക്കുമതിക്കാണു തീരുവ ഈടാക്കിത്തുടങ്ങിയത്. കൂടിയ തീരുവയുള്ള മറ്റ് 57 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 9 മുതലാണ് ഇതു ബാധകമാക്കുക.