Tuesday, April 8, 2025
HomeBreakingNewsകേന്ദ്ര കമ്മിറ്റി പരാജയം: 24ാമത് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ വിമര്‍ശനം

കേന്ദ്ര കമ്മിറ്റി പരാജയം: 24ാമത് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ വിമര്‍ശനം

മധുര: സിപിഐഎം കേന്ദ്ര കമ്മിറ്റി പരാജയമെന്ന് 24ാമത് പാര്‍ട്ടി കോണ്‍ഗ്രസില്‍ വിമര്‍ശനം. പിണറായി സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ ഉത്തരേന്ത്യയില്‍ എത്തുന്നില്ലെന്ന വിമര്‍ശനമുണ്ട്. പിണറായി സര്‍ക്കാരിന് നേട്ടങ്ങള്‍ ഒരുപാടുണ്ടെന്നും എന്നാല്‍ അത് കേരളത്തിന് പുറത്തറിയുന്നില്ലെന്നും സമ്മേളന പ്രതിനിധികള്‍ പറഞ്ഞു. രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയിലായിരുന്നു വിമര്‍ശനം.

നേട്ടങ്ങള്‍ ഉത്തരേന്ത്യയില്‍ എത്തിക്കാന്‍ കേന്ദ്ര കമ്മിറ്റിക്ക് കഴിയുന്നില്ലെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. ഉത്തര്‍പ്രദേശില്‍ നിന്നുള്ള പ്രതിനിധികളാണ് വിമര്‍ശനമുന്നയിച്ചത്. രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയിലായിരുന്നു വിമര്‍ശനം. കേരളത്തെ പ്രതിനിധീകരിച്ച് കെകെ രാഗേഷ് അവലോകന റിപ്പോര്‍ട്ടില്‍ സംസാരിച്ചു.

കേരളത്തിലെ ഭരണം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് ജാര്‍ഖണ്ഡ് പ്രതിനിധികളും പറഞ്ഞു. തുടര്‍ച്ചയായി ഭരണം കിട്ടിയത് കേരളത്തിലെ പാര്‍ട്ടിയുടെ വിജയമാണെന്നും ജാര്‍ഖണ്ഡ് പ്രതിനിധികള്‍ ചൂണ്ടികാട്ടി. കൂടുതല്‍ സ്ത്രീ പങ്കാളിത്തം പാര്‍ട്ടിയില്‍ ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്ന് തെലുങ്കാനയില്‍ നിന്നുള്ള പ്രതിനിധികള്‍ വിമര്‍ശിച്ചു. തെലുങ്കാനയില്‍ ഇടത് പാര്‍ട്ടികളുടെ ഐക്യത്തിനുവേണ്ടി ശ്രമിക്കുന്നുവെന്നും പ്രതിനിധികള്‍ വ്യക്തമാക്കി.

സിപിഐയുമായി രണ്ടുതവണ ചര്‍ച്ച നടത്തിയെന്നും തിരഞ്ഞെടുപ്പ് സമയത്ത് സിപിഐയുടെ സഹകരണം ഉണ്ടാകുന്നില്ലെന്നും ജാര്‍ഖണ്ഡ് പ്രതിനിധികള്‍ പറഞ്ഞു. എല്‍ഡിഎഫ് രൂപീകരണ നീക്കം പൂര്‍ണ്ണ വിജയത്തില്‍ എത്തിയില്ല എന്നും തെലുങ്കാനയില്‍ നിന്നുള്ള പ്രതിനിധികള്‍ പറയുന്നു.ഇതിന് രണ്ട് പാര്‍ട്ടികളുടെ ദേശീയ ജനറല്‍ സെക്രട്ടറിമാര്‍ ഇടപെടണമെന്നും പ്രതിനിധികള്‍ ഉന്നയിച്ചു.

കഴിഞ്ഞ ദിവസമാണ് മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് ആരംഭിച്ചത്. ബുദ്ധദേബ് ഭട്ടാചാര്യ കവാടത്തില്‍ മുതിര്‍ന്ന നേതാവ് ബിമന്‍ ബസു പതാക ഉയര്‍ത്തി. പൊളിറ്റ് ബ്യൂറോ കോഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. എണ്‍പത് നിരീക്ഷകരടക്കം എണ്ണൂറിലധികം പ്രതിനിധികളും പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നുണ്ട്. ഈ മാസം ആറ് വരെയാണ് പാര്‍ട്ടി കോണ്‍ഗ്രസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments