കൊച്ചി: മമ്മൂട്ടിക്ക് വേണ്ടി ശബരിമലയിൽ വഴിപാട് നടത്തി മോഹൻലാൽ. ‘മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം’ എന്ന പേരിലാണ് വഴിപാട് നടത്തിയത്.
ഉഷപൂജ വഴിപാടാണ് നടത്തിയത്. നാളെ നിർമാല്യ ദർശനവും പൂർത്തിയാക്കിയാണ് മോഹൻലാൽ മലയിറങ്ങുക. ഭാര്യ സുചിത്രയുടെ പേരിലും മോഹൻലാൽ വഴിപാട് നടത്തി. ശബരിമലയിലേക്ക് പോകുംമുമ്പ് കഴിഞ്ഞദിവസം മോഹൻലാൽ മമ്മൂട്ടിയുമായി സംസാരിക്കുകയും ശബരിമലദർശനത്തിൻറെ കാര്യം അറിയിക്കുകയും ചെയ്തിരുന്നെന്നാണ് വിവരം.