Thursday, May 29, 2025
HomeAmericaടെസ്‌ല ഷോറൂമുകളും ചാർജിംഗ് സ്റ്റേഷനുകളും നശിപ്പിക്കുന്നവർ ആഭ്യന്തര ഭീകരരായി കണക്കാക്കും: ട്രംപ്

ടെസ്‌ല ഷോറൂമുകളും ചാർജിംഗ് സ്റ്റേഷനുകളും നശിപ്പിക്കുന്നവർ ആഭ്യന്തര ഭീകരരായി കണക്കാക്കും: ട്രംപ്

ടെസ്‌ല ഷോറൂമുകളും ചാർജിംഗ് സ്റ്റേഷനുകളും നശിപ്പിക്കുന്നവരെ ആഭ്യന്തര ഭീകരരായി കണക്കാക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . അടുത്തിടെ, ടെസ്‌ല കമ്പനിക്കെതിരായ പ്രതിഷേധങ്ങളും ആക്രമണങ്ങളും വർദ്ധിച്ചിരുന്നു.

ടെസ്‍ല സിഇഒ  എലോൺ മസ്‌ക്, ട്രംപ് ഭരണകൂടത്തിന്റെ ഭാഗമായതിന് ശേഷം സർക്കാർ ചെലവുകൾ വെട്ടിക്കുറയ്ക്കൽ നയം പ്രഖ്യാപിച്ചതിനെ തുട‍ന്നാണ് ഈ പ്രതിഷേധം എന്നാണ് റിപ്പോ‍ട്ടുകൾ. ഇതേ തുട‍ന്നാണ് ട്രംപ് മസ്‍കിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. മസ്‍കിന് ഐക്യദാ‍ഡ്യം പ്രഖ്യാപിച്ച് ട്രംപ് ഒരു ടെസ്‍ല കാ‍ർ സ്വന്തമാക്കിയിരുന്നു. വൈറ്റ് ഹൗസിന് പുറത്ത് ചുവന്ന ടെസ്‌ല മോഡൽ എസ് കാറിന് സമീപം നിൽക്കുകയായിരുന്ന ട്രംപിനോട് ടെസ്‌ല ഡീലർഷിപ്പ് ആക്രമിച്ചവരെക്കുറിച്ച് ഒരു മാധ്യനമ പ്രവ‍ത്തകന്‍റെ ചോദ്യത്തിന് മറുപടിയായാണ് അക്രമികളെ ആഭ്യന്തര ഭീകരരായി കണക്കാക്കണമെന്ന് ട്രംപ് മറുപടി പറഞ്ഞത്.

ഇത്തരം ആക്രമണങ്ങൾ താൻ തടയുമെന്നും ഈ ആക്രമണകാരികൾ ഒരു വലിയ അമേരിക്കൻ കമ്പനിയെ വേദനിപ്പിക്കുകയായിരുന്ന എന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു.  ആക്രമണങ്ങളിൽ ഉൾപ്പെട്ട ചിലരെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. “ഇവർ മോശം ആളുകളാണ്. നമ്മുടെ സ്‍കൂളുകളിലും സർവകലാശാലകളിലും കുഴപ്പങ്ങൾ സൃഷ്‍ടിക്കുന്നത് ഇവരാണ്..” സിസിടിവി ക്യാമറ ദൃശ്യങ്ങളെ ഉദ്ധരിച്ച് ട്രംപ് പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments