കൊച്ചി: കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍നിന്ന് രണ്ടുകിലോ കഞ്ചാവ് പിടികൂടി. വ്യാഴാഴ്ച രാത്രി പോലീസ് നടത്തിയ റെയ്ഡിലാണ് കഞ്ചാവ് ശേഖരം പിടികൂടിയത്.
രാത്രി ഒമ്പത് മണിയോടെയാണ് പൊലീസ് സംഘം റെയ്ഡിനായി ഹോസ്റ്റലിലെത്തിയത്. ഏകദേശം ഏഴ് മണിക്കൂർ നീണ്ട റെയ്ഡിനൊടുവിലാണ് കഞ്ചാവ് പൊലീസ് പിടിച്ചെടുത്തത്.
കോളജിൽ ഇന്ന് ഹോളി ആഘോഷം നടക്കാനിരിക്കെയാണ് പൊലീസ് റെയ്ഡ് ഉണ്ടായത്.റെയ്ഡിനായി പൊലീസ് എത്തിയതോടെ ചില വിദ്യാർഥികൾ ഓടി രക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇവർക്കായി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഹോസ്റ്റലിൽ കഞ്ചാവ് വിൽപനക്കായി എത്തിച്ചുവെന്നാണ് സംശയിക്കുന്നത്. ചെറിയ പാക്കറ്റുകളിലാണ് കഞ്ചാവ് ഉണ്ടായിരുന്നത്
കളമശ്ശേരി പോലീസിനും ഡാന്‍സാഫിനും ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് ഹോസ്റ്റലില്‍ റെയ്ഡ് നടത്തിയത്. മുറികളില്‍ നടത്തിയ പരിശോധനയില്‍, ഒരു മുറിയില്‍നിന്ന് മാത്രം 1.9 കിലോ കഞ്ചാവ് കണ്ടെത്തി. മറ്റൊരു മുറിയില്‍നിന്ന് ഒമ്പതുഗ്രാം കഞ്ചാവും പിടികൂടി.
കൊല്ലം സ്വദേശിയായ ആകാശിന്റെ മുറിയില്‍നിന്നാണ് 1.9 കിലോ കഞ്ചാവ് കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയായ ആദിത്യന്‍, കൊല്ലം സ്വദേശിയായ അഭിരാജ് എന്നിവരുടെ മുറിയില്‍നിന്നാണ് ഒമ്പതുഗ്രാം കഞ്ചാവ് പിടികൂടിയത്. മൂവരും പോലീസ് കസ്റ്റഡിയിലാണ്.
പരിശോധനയ്ക്കായെത്തിയ പോലീസ് സംഘത്തെ കണ്ട് മൂന്നുപേർ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
കേരളത്തെ നടുക്കി കോളജ് ഹോസ്റ്റലിലെ ഇതാദ്യമായാണ് ഇത്രയേറെ കഞ്ചാവ് ശേഖരം പിടികൂടുന്നത്.റെയ്ഡിനായി ഡാൻസാഫ് സംഘം എത്തുമ്പോൾ വിദ്യാർത്ഥികൾ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പായ്ക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നു.