Monday, May 5, 2025
HomeNewsമുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും തമ്മിൽ കൂടിക്കാഴ്ച

മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും തമ്മിൽ കൂടിക്കാഴ്ച

ഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും തമ്മിൽ കൂടിക്കാഴ്ച നടത്തി.ഡൽഹി കേരള ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ മുണ്ടൈക്കൈ പുനരധിവാസം പ്രധാന അജണ്ടയായി. അതേസമയം,കേരളത്തിലെ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം കൂടിക്കാഴ്ചയില്‍ ചർച്ചയായില്ല. വയനാട് ധനസഹായത്തിന് പുറമെ എയിംസ്, ജിഎസ്ടി നഷ്ടപരിഹാരം എന്നിവയാണ് പ്രധാനമായും ചർച്ചയായത്.

പ്രഭാത ഭക്ഷണത്തോട് ഒപ്പമായിരുന്നു കൂടിക്കാഴ്ച . മുഖ്യമന്ത്രിക്ക് പുറമെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.ബുധനാഴ്ച രാവിലെ ഒന്‍പത് മണിയോടെ കേരള ഹൗസിൽ എത്തിയ കേന്ദ്രമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ, കെ.വി തോമസ് എന്നിവർ ചേർന്ന് സ്വീകരിച്ചു.

അതേസമയം, നിർമല സീതാരാമനുമായി മുഖ്യമന്ത്രി രാജ്യതലസ്ഥാനത്ത് ചർച്ച നടത്തുമ്പോൾ ഇവിടെ കേരളത്തിൽ രണ്ട് സമരങ്ങൾ നടക്കുകയാണ്. വയനാട് പുനരധിവാസ ലിസ്റ്റിൽ നിന്ന് പുറത്താക്കപ്പെട്ട ചൂരൽമല പടവെട്ടിക്കുന്ന് നിവാസികൾ ദുരന്തഭൂമിയിൽ സമരം സംഘടിപ്പിക്കുകയാണ്. സെക്രട്ടേറിയറ്റ് പടിക്കൽ 31 ദിവസമായി ആശമാരും കുത്തിയിപ്പ് സമരത്തിലാണ്.

കേന്ദ്രം ആശമാരുടെ വേതനം വർധിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ടങ്കിലും സമരത്തിന് പരിഹാരം കാണാൻ സംസ്ഥാന സർക്കാർ തയാറാകാത്ത സാഹചര്യത്തിൽ മാർച്ച് 17ന് സെക്രട്ടേറിയറ്റ് ഉപരോധിക്കാനാണ് ആശമാരുട തീരുമാനം. രാഷ്ട്രീയപാർട്ടികളുടെ പിന്തുണയില്ലാതെ തുടങ്ങിയ സമരത്തിന് നിരവധി പേരാണ് നിലവിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത്. അതേസമയം, സമരത്തിന്‍റെ രൂപവും ഭാവവും മാറുന്നതോടെ സംസ്ഥാന സര്‍ക്കാർ നിലപാട് എന്താകുമെന്ന് ഉറ്റ് നോക്കുകയാണ് ആശമാർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments