Tuesday, May 27, 2025
HomeBreakingNewsകളമശ്ശേരിയിൽ സ്കൂൾ വിദ്യാർഥികൾക്ക് മസ്തിഷ്ക ജ്വരം സ്ഥീരീകരിച്ചു

കളമശ്ശേരിയിൽ സ്കൂൾ വിദ്യാർഥികൾക്ക് മസ്തിഷ്ക ജ്വരം സ്ഥീരീകരിച്ചു

കൊച്ചി: കളമശ്ശേരിയിലെ സ്കൂളിലെ രണ്ട് വിദ്യാർഥികൾക്ക് മസ്തിഷ്ക ജ്വരം (സെറിബ്രൽ മെനഞ്ചൈറ്റിസ്) സ്ഥിരീകരിച്ചു. മറ്റ് മൂന്ന് കുട്ടികൾ ലക്ഷണങ്ങളോടെ ചികിത്സയിലാണ്. സ്വകാര്യ സ്കൂളിലെ ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളെയാണ് രോഗലക്ഷണത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലക്ഷണങ്ങളോടെ ചികിത്സയിലുള്ളവരുടെ പരിശോധന ഫലം ഇന്ന് ലഭിക്കും.

കടുത്ത പനിയും തലവേദനയുമായിരുന്നു കുട്ടികൾക്ക് അനുഭവപ്പെട്ടത്. തുടർന്നുള്ള പരിശോധനയിലാണ് രണ്ട് കുട്ടികൾക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. അതേസമയം, ആരുടെയും നില ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എറണാകുളം ഡി.എം.ഒ അറിയിച്ചു.

രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന കുട്ടികളെ സ്കൂളിൽ വിടരുതെന്ന് രക്ഷിതാക്കൾക്ക് നിർദേശം നൽകി. രോഗം ഭക്ഷണത്തിലൂടെയും വായുവിലൂടെയും പകരുന്നതിനാൽ ഇതിനുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുകയും മാസ്ക് ധരിക്കുകയും വേണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments