ടാമ്പ : അന്താരാഷ്ട്ര വനിതാദിനം മലയാളി അസോസിയേഷൻ ഓഫ് ടാമ്പ (MAT)യുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ഏറെ വ്യത്യസ്തതകളോടെ സംഘടിപ്പിച്ച ഈ സംഗമം സ്ത്രീകളുടെ ഐക്യവും കരുത്തും പ്രദർശിപ്പിച്ച വേദിയായിരുന്നു.
മാറ്റിന്റെ വനിതാ ഫോറത്തിന്റെ (She-MAT) നേതൃത്വത്തിൽ നടന്ന ഈ ആഘോഷം വുമൺ എംപവർമെന്റിന്റെ (Women Empowerment) ശക്തമായ സന്ദേശമായി മാറി.
സ്ത്രീശക്തിക്ക് അഭിമാനമായി മാറിയ ഈ വേള, പുതുതായി ചേർന്നവർക്ക് നൂതനമായ അനുഭവമായി.

പ്രശസ്ത ഹവായൻ നർത്തകി ഏരിയൽ അവതരിപ്പിച്ച ഹവായൻ നൃത്തം ചടങ്ങിന്റെ ശ്രദ്ധനേടി. അതിഥികൾക്കൊപ്പം നൃത്തചുവടുകൾ പങ്കുവെച്ചതോടെ ഏവരുടെയും കൈയ്യടി നേടി.
2025 മാറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയെ മുന്നിൽ നിന്നു നയിക്കുന്നത് – ജോൺ കലോലിക്കൽ (പ്രസിഡണ്ട്), അനഘ ഹരീഷ് (സെക്രട്ടറി), ബാബു പോൾ (ട്രഷറർ), ശിരാ ഭാഗവതുല (വുമൺസ് ഫോറം ചെയർപേഴ്സൺ).

മാറ്റ് വനിതാദിനം സെലിബ്രേഷൻ വേണ്ടി – രീന കുരുവിള, ജെംസിൻ ജോർജ്, ആശ മേനോൻ, ലാലി ചാക്കോ, അനഘ ഹരീഷ്, ശ്രീധ സാജ്, രശ്മി മേനോൻ, ബിജി ജിനോ, മറിയ തോമസ് എന്നിവരുടെ ചിട്ടയായ പ്രവർത്തനം, പരിപാടിയുടെ വിജയത്തിന് അടിത്തറയിട്ടു.
റോസമ്മ മത്തുകുട്ടി, സുനിത ഫ്ളവർഹിൽ തുടങ്ങിയവരുടെ ഉറച്ച പിന്തുണയും, സിസ, അനു എന്നീ ഗെയിം കോർഡിനേറ്റർമാരുടെ സംഭാവനയും പ്രത്യേകം ശ്രദ്ധേയമായി.
ബിജിയുടെ ദർശനവും ദീർഘവീക്ഷണവുമാണ് ഈ പരിപാടിയുടെ വിജയത്തിനു പിന്നിൽ.
മാറ്റ്, വ്യക്തിപരത്വവും സ്വജനപക്ഷപാതവും ഇല്ലാതെ, സാർവത്രികമായ രീതിയിൽ എല്ലാവർക്കും തുറന്ന വേദിയാക്കി ഈ ആഘോഷം മാറ്റി.മാറ്റ് നടത്തുന്ന ഈ രീതി സമൂഹം തന്നെ പഠിക്കേണ്ട മാതൃകയാണെന്ന് ആഘോഷത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

മലയാളി അസോസിയേഷൻ ഓഫ് ടാമ്പയുടെ (MAT) ഈ കൂട്ടായ്മ, അന്താരാഷ്ട്ര വനിതാദിനം ആഘോഷങ്ങൾക്കപ്പുറം, കോഡിനേഷന്റെ കാര്യത്തിലും ഉദാത്ത ഉദാഹരണമായി മാറി.
സ്ത്രീകളുടെ ഐക്യവും ശക്തിയും ആഘോഷിക്കുന്ന ഈ ദിനം ടാമ്പയിലെ മലയാളി സമൂഹത്തിനും അഭിമാനകരമായ അനുഭവമായി തീർന്നതിൽ,
MAT വനിതാ ഫോറം ചെയർപേഴ്സൺ ശിര ഭാഗവതുല സംതൃപ്തി അറിയിച്ചു.