Saturday, May 3, 2025
HomeEntertainment80 കോടി മുടക്കിയ മമ്മൂട്ടി ചിത്രം നിയമപോരാട്ടത്തിന് ഒടുവിൽ ഒടിടിയിലേക്ക്

80 കോടി മുടക്കിയ മമ്മൂട്ടി ചിത്രം നിയമപോരാട്ടത്തിന് ഒടുവിൽ ഒടിടിയിലേക്ക്

തിയറ്റർ റിലീസിന് പിന്നാലെ ഒടിടി റിലീസിനായി സിനിമാസ്വാദകർ കാത്തിരിക്കുന്ന ചില സിനിമകൾ ഉണ്ട്. കണ്ടവർക്ക് വീണ്ടും കാണാനും കാണാത്തവർക്ക് കാണാനും ഒക്കെയാണ് ഈ കാത്തിരിപ്പ്. ഒരു സിനിമ റിലീസ് ചെയ്ത് ഒരു മാസം കഴിഞ്ഞാണ് പല സിനിമക​ളും ഒടിടി സ്ട്രീമിം​ഗ് ആരംഭിക്കുന്നത്. എന്നാൽ മാസങ്ങളും വർഷങ്ങളും പിന്നിടുന്ന സിനിമകളും ഉണ്ടാകും. അത്തരത്തിലൊരു മമ്മൂട്ടി ചിത്രമുണ്ട്. ഇതൊരു മലയാള സിനിമ അല്ല എന്നത് ഏറെ ശ്രദ്ധേയമാണ്. 

ഈ ചിത്രം ഇപ്പോൾ ഒടിടി റിലീസിന് ഒരുങ്ങുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. അഖിൽ അക്കിനേനി നായകനായി എത്തിയ ഏജന്റ് ആണ് ആ ചിത്രം. മുൻപ് അഭ്യൂഹങ്ങൾ വന്നത് പോലെ സോണി ലിവ്വിനാണ് സ്ട്രീമിം​ഗ് അവകാശം വിറ്റു പോയിരിക്കുന്നത്. ചിത്രം മാർച്ച് 14ന് സ്ട്രീമിം​ഗ് ആരംഭിക്കും. ഇക്കാര്യം അറിയിച്ച് കൊണ്ട് ട്രെയിലറും സോണി ലിവ്വ് പുറത്തുവിട്ടിട്ടുണ്ട്. തിയറ്റര്‍ റിലീസ് ചെയ്ത് രണ്ട് വർഷം തികയാന്‍ ഇരിക്കെയാണ് ഏജന്റ് ഒടിടിയിൽ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്

2023 ഏപ്രിലില്‍ ആയിരുന്നു ഏജന്‍റ് റിലീസ് ചെയ്തത്. വന്‍ ഹൈപ്പിലെത്തിയ ചിത്രത്തിന് പക്ഷേ ബോക്സ് ഓഫീസില്‍ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചില്ല. 13.4 കോടി മാത്രമാണ് ചിത്രത്തിന് നേടാനായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം 70-80 കോടി വരെയാണ് ഏജന്‍റിന്‍റെ ബജറ്റ്.

അതേസമയം, നിര്‍മാതാക്കളും വിതരണക്കാരും തമ്മിലുള്ള സാമ്പത്തിക പ്രശ്നമാണ് സിനിമ ഇതുവരെ ഒടിടിയില്‍ എത്താത്തതിന് കാരണം. വിതരണ കരാറില്‍ നിര്‍മാതാവ് അനിൽ സുങ്കര കബളിപ്പിച്ചുവെന്ന് ആരോപിച്ച് വിതരണക്കാരനായ ബട്ടുല സത്യനാരായണ കോടതിയെ സമീപിക്കുക ആയിരുന്നു. പിന്നാലെ വലിയ തര്‍ക്കങ്ങളും നടന്നു. ഇതോടെ ഏജന്‍റിന്‍റെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് കോടതി തടയുക ആയിരുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments