Monday, May 26, 2025
HomeNewsപാകിസ്ഥാന്റെ സൈനിക താവളത്തിൽ ചാവേറാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

പാകിസ്ഥാന്റെ സൈനിക താവളത്തിൽ ചാവേറാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്താനിലെ ഖൈബർ പക്തൂൺഖ്വയിൽ സൈനികതാവളത്തിലുണ്ടായ ചാവേറാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. 30 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ജെയ്ഷ് അൽ ഫർസാൻ ഏറ്റെടുത്തു.ചൊവ്വാഴ്ച വൈകീട്ടോടെ രണ്ട് ചാവേറുകൾ സ്ഫോടകവസ്തുക്കളുമായി കാറിലെത്തി സൈനിക താവളത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. താവളത്തിന്‍റെ മതിൽ സ്ഫോടനത്തിൽ തകർന്നതോടെ കൂടുതൽ ഭീകരർ അകത്ത് കടന്നു. ഇവരിൽ ആറുപേരെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചു. സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരില്‍ ആറ് പേര്‍ സാധാരണക്കാരാണ്. ഇതില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടും.

സ്ഫോടനത്തിൽ സൈനിക താവളത്തിനും സമീപത്തെ വീടുകൾ ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾക്കും തകരാർ സംഭവിച്ചതായി അധികൃതർ പറഞ്ഞു. സമീപത്തുണ്ടായിരുന്ന പള്ളിയുടെ മേൽക്കൂരയും സ്ഫോടനത്തിൽ നിലംപൊത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments