കോഴിക്കോട് : മോദി സർക്കാർ ഫാസിസ്റ്റ് സർക്കാർ അല്ലെന്ന നിലപാട് സി.പി.എമ്മിന് തിരുത്തേണ്ടിവരുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആർ.എസ്.എസ് നയിക്കുന്ന മോദി സർക്കാർ ഫാസിസ്റ്റ് സർക്കാർ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
ആർ.എസ്.എസ് പൂർണ ഫാസിസ്റ്റു സംഘടനയാണ്. ആർ.എസ്.എസ് നയിക്കുന്ന ബി.ജെ.പി സർക്കാരും ഫാസിസ്റ്റ് സർക്കാർ തന്നെയാണ്. സി.പി.എം എന്തുകൊണ്ട് നിലപാട് തിരുത്തുന്നത് അവരോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
1964ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായി പിളരുന്നതിൽ ഇന്ത്യൻ ഭരണകൂടത്തിന്റെ വർഗ സ്വഭാവം എന്തെണെന്ന വിലയിരുത്തുന്നതിലെ ആശയഭിന്നതയാണ് കാരണായത്.
ഇന്ത്യൻ ഭരണകൂടത്തെ മാർക്സിയൻ പ്രത്യയശാസത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നതിൽ ഭിന്നസ്വരം സി.പി.എമ്മിൽ തന്നെ നിലനിന്നിരുന്നു. സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും തമ്മിൽ ഇക്കാര്യത്തിൽ ആശയ സമരം നടത്തിയിരുന്നു.