കാസർകോട്: ഇത്തവണ കേരളം രഞ്ജി ട്രോഫി നേടണമെന്നാണ് ആഗ്രഹമെന്ന് ഇതിഹാസ ക്രിക്കറ്റ് താരം സുനിൽ ഗവാസ്‌കര്‍. രഞ്ജി ട്രോഫി നേടാൻ കേരളത്തിനാകട്ടെയെന്നും ഗവാസ്‌കര്‍ ആശംസിച്ചു. കാസർകോട് നഗരസഭയിലെ സ്റ്റേഡിയം റോഡിന് ഗവാസ്‌കറിൻ്റെ പേര് നൽകിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാനഗർ നഗരസഭാ സ്റ്റേഡിയത്തിലേക്കുള്ള റോഡിന് ആണ് സുനിൽ ഗവാസ്‌കര്‍ മുനിസിപ്പൽ സ്റ്റേഡിയം റോഡ് എന്ന് നാമകരണം ചെയ്‌തത്.ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക’താൻ മുംബൈ സ്വദേശിയാണ്. മുംബൈ മുമ്പ് കപ്പ് നേടിയിട്ടുണ്ട്. അതിനാലാണ് കേരളം വിജയിക്കണമെന്ന് ആഗ്രഹിക്കുന്നത് എന്നും ഗവാസ്ക്കർ പറഞ്ഞു. ഇന്ത്യയ്‌ക്ക് വേണ്ടി മറ്റ് പല കായിക മേഖലയിലും സംഭാവന ചെയ്‌ത കേരളം ഇപ്പോള്‍ ക്രിക്കറ്റിലേക്കും വലിയ സംഭാവന നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്ന് ഒരുപാട് താരങ്ങള്‍ ഇനിയും ഉയര്‍ന്നുവരും. അവര്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തുമെന്നും സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.
സുനില്‍ ഗവാസ്‌കര്‍ കാസര്‍കോട് തന്‍റെ ആരാധകർക്ക് മുന്നിൽ സ്വാഗതം പറഞ്ഞാണ് സുനില്‍ ഗവാസ്‌കര്‍ തുടങ്ങിയത്. ഇവിടേക്ക് ക്ഷണിച്ചവർക്കും നഷ്‌ടപെട്ട സുഹൃത്തിന് വേണ്ടി പ്രാർഥന നടത്തിയവർക്കും നന്ദി പറഞ്ഞു. തന്‍റെ പേരിൽ ജന്മനാട്ടിൽ പോലും ഒരു റോഡ് ഇല്ല. എന്നാൽ കേരളത്തിൽ കാസർകോട് ഒരു റോഡിന് തന്‍റെ പേര് ഇട്ടതിൽ നന്ദി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ക്രിക്കറ്റ് ഇതിഹാസം
കാസർകോട് എത്തിയപ്പോൾ ആരാധകർ തിങ്ങി നിറഞ്ഞിരിക്കുകയായിരുന്നു.പിന്നീട് തുറന്ന വാഹനത്തിൽ ഓഡിറ്റോറിയത്തിലേക്ക്. ഒരു നാട് മുഴുവൻ ആ വാഹനത്തിന് മുന്നിലും പിന്നിലുമായി നിരന്നു.