വാഷിങ്ടൺ: അമ്മ സ്ത്രീയും അച്ഛൻ പുരുഷനുമാണെന്ന പുതിയ മാർഗം നിർദേശവുമായി യു.എസ് ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയർ. രണ്ട് ലിംഗക്കാർ മാത്രമേയുള്ളൂവെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഫെഡറൽ നയത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം.
ട്രാൻസ്‌ജെൻഡർ സ്ത്രീകളെയും പെൺകുട്ടികളെയും വനിതാ കായിക വിനോദങ്ങളിൽ നിന്ന് മാറ്റി നിർത്തുക, യുവാക്കൾക്ക് ലിംഗ ഭേദം സ്ഥിരീകരിക്കുന്ന പരിചരണം നിരുത്സാഹപ്പെടുത്തുക, ഫെഡറൽ ഗവൺമെന്റ് രണ്ട് ലിംഗക്കാരെ മാത്രമേ അംഗീകരിക്കൂ എന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതിജ്ഞ നിറവേറ്റുക എന്നിവ ലക്ഷ്യമിട്ടുള്ള ഒരു പേജുള്ള മാർഗനിർദേശത്തിലാണ് നിർവചനങ്ങൾ പട്ടികപ്പെടുത്തിയിരിക്കുന്നത്.
ബീജം ഉൽപാദിപ്പിക്കുന്ന ജൈവിക പ്രവർത്തനമുള്ള ഒരു പ്രത്യുൽപാദന വ്യവസ്ഥയാൽ സ്വഭാവ സവിശേഷതയുള്ള ലിംഗഭേദമുള്ള ഒരു വ്യക്തി എന്നാണ് മാർഗനിർദേശത്തിൽ പുരുഷനെ നിർവചിച്ചിരിക്കുന്നത്. അണ്ഡങ്ങൾ ഉൽപാദിപ്പിക്കുന്ന ജൈവിക പ്രവർത്തനമുള്ള ഒരു പ്രത്യുൽപാദന വ്യവസ്ഥയാൽ സ്വഭാവ സവിശേഷതയുള്ള ഒരു ലിംഗഭേദമുള്ള ഒരു വ്യക്തി എന്നാണ് സ്ത്രീയെ നിർവചിച്ചിരിക്കുന്നത്.
ലിംഗഭേദമെന്നത് മാറ്റമില്ലാത്ത ബയോളജിക്കലായ വര്‍ഗീകരണമാണെന്നും വ്യക്തികളെ നിര്‍ബന്ധമായും സ്ത്രീ, പുരുഷന്‍ എന്നിങ്ങനെ മാത്രമേ നിര്‍വചിക്കാന്‍ പാടുള്ളൂവെന്നും മാർഗനിർദേശത്തിലുണ്ട് .