വിയ്യൂര്‍: ചേതന ഗാനാശ്രമം ഡയറക്ടര്‍ പാടുംപാതിരി ഫാ. പോൾ പൂവത്തിങ്കലിൻ്റെ അമ്മ മേരി (94) അന്തരിച്ചു. വിയ്യൂര്‍ സര്‍വീസ് കോഓപറേറ്റീവ് ബാങ്ക് മുൻ പ്രസിഡന്റ് പി.ഐ. പൈലോതിൻ്റെ ഭാര്യയാണ്. സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് (വ്യാഴ൦) 4.30ന് വിയ്യൂര്‍ നിത്യസഹായമാതാ പള്ളിയില്‍ നിര്‍വഹിച്ച് ചേറൂര്‍ വിജയപുരം സെന്റ് സേവ്യേഴ്‌സ് പള്ളിയില്‍.
മക്കള്‍: പരേതനായ പി.പി. സണ്ണി, ഡേവിസ് (ബിസിനസ്), ആലീസ്, ഫാ. ഡോ. പോള്‍ പൂവത്തിങ്കല്‍ സിഎംഐ.
മരുമക്കള്‍: സ്റ്റെല്ല, കൊച്ചുത്രേസ്യ, സൈമണ്‍.