Monday, May 12, 2025
HomeAmericaട്രാൻസ്ജെൻഡറുകളെ യുഎസ് സൈന്യത്തിൽ ചേരാൻ അനുവദിക്കരുത് എന്ന് ഔദ്യോഗിക പ്രഖ്യാപനം

ട്രാൻസ്ജെൻഡറുകളെ യുഎസ് സൈന്യത്തിൽ ചേരാൻ അനുവദിക്കരുത് എന്ന് ഔദ്യോഗിക പ്രഖ്യാപനം

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റതിനു പിന്നാലെയുളള ആദ്യ പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്ന  സൈന്യത്തിൽ നിന്ന് ട്രാൻസ്ജെൻഡറുകളെ നീക്കം ചെയ്യാനുള്ള  ഉത്തരവിനു പിന്നാലെ, ട്രാൻസ്ജെൻഡറുകളെ സൈന്യത്തിൽ ചേരാൻ അനുവദിക്കില്ലെന്നു വ്യക്തമാക്കി യുഎസ് സൈന്യത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം.

അമേരിക്കൻ  സൈന്യം ഇനിമുതൽ ട്രാൻസ്ജെൻഡർ വ്യക്തികളെ സൈന്യത്തിൽ ചേരാൻ അനുവദിക്കില്ല. സൈന്യത്തിലുള്ള അംഗങ്ങളുടെ ലിംഗമാറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നടത്തുകയോ സുഗമമാക്കുകയോ ചെയ്യുന്നത് നിർത്തുമെന്നും സൈന്യം വ്യക്തമാക്കി.

ട്രാൻസ്ജെൻഡർ വ്യക്തിത്വം തിരിച്ചറിഞ്ഞ സൈനികർ തങ്ങളുടെ വ്യക്തിപരമായ ജീവിതത്തിൽ പോലും അച്ചടക്കവും സത്യസന്ധതയും പുലർത്തില്ലെന്നും സൈന്യത്തോടു കൂറ് പുലർത്തില്ലെന്നുമാണ് ട്രംപിൻ്റെ കാഴ്ചപ്പാട്. അവരുടെ സാന്നിധ്യം സൈന്യത്തിനു ഹാനികരമാണെന്നും ട്രംപ് പറഞ്ഞിരുന്നു.

2016 ൽ ഒബാമയുടെ ഭരണ കാലത്ത് സൈന്യത്തിലെ ട്രാൻസ്ജെൻഡർ വിലക്ക് പിൻവലിച്ചിരുന്നു. എന്നാൽ  വിലക്ക് തിരികെ കൊണ്ടുവരുമെമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments