Wednesday, April 30, 2025
HomeEntertainmentപ്രണയ ദിനത്തിൽ ഭർത്താവിനായി പുതിയ 'ജീവിത കരാർ തയ്യാറാക്കി ഭാര്യ; സോഷ്യൽ മീഡിയയിൽ...

പ്രണയ ദിനത്തിൽ ഭർത്താവിനായി പുതിയ ‘ജീവിത കരാർ തയ്യാറാക്കി ഭാര്യ; സോഷ്യൽ മീഡിയയിൽ വൈറൽ

പ്രണയ ദിനത്തിൽ പരസ്പര സ്നേഹം പ്രകടിപ്പിക്കാൻ, അല്ലെങ്കില്‍ പലതരത്തിലുള്ള  സ്നേഹ സമ്മാനങ്ങൾ പരസ്പരം നൽകുന്ന പ്രണയ ജോഡികളെയും ദമ്പതികളെയും നാം കണ്ടിട്ടുണ്ടാവും. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി പ്രണയദിനത്തിൽ പരസ്പര സ്നേഹവും സമാധാനവും നിലനിർത്തുന്നതിനായി ഒരു കരാർ എഴുതിയുണ്ടാക്കി അതിൽ ഒപ്പു വച്ചിരിക്കുകയാണ് ഒരു ദമ്പതികൾ. ഖർ കെ കലേഷ് എന്ന ജനപ്രിയ എക്സ് പേജിൽ പങ്കുവെച്ച മുദ്ര പത്രത്തിൽ എഴുതിയുണ്ടാക്കിയ ഈ കരാർ സമൂഹ മാധ്യമങ്ങളില്‍ ചർച്ചയാവുകയാണ്.

വിവാഹം ഇത്രമാത്രം ബുദ്ധിമുട്ടാണെന്ന് ആരും തന്നോട് പറഞ്ഞിട്ടില്ലെന്നും വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷം തന്‍റെ ഭാര്യ ഈ വിവാഹ ഉടമ്പടിയിൽ ഒപ്പുവെക്കാൻ തന്നോട് ആവശ്യപ്പെട്ടുവെന്നും സൂചിപ്പിച്ചു കൊണ്ടാണ് ഈ പ്രണയദിന കരാർ ഉടമ്പടിയുടെ ചിത്രം ഭർത്താവ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. 

കരാറിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്;  വാലന്‍റൈൻസ് വേളയിൽ, പതിവ് തർക്കങ്ങൾ ഒഴിവാക്കാനും പാർട്ടി 1 -ന്‍റെ ട്രേഡിംങ് അഭിനിവേശം കാരണം വളരെക്കാലമായി  ദാമ്പത്യത്തിൽ നഷ്ടമായ പ്രണയം പുനരുജ്ജീവിപ്പിക്കാനും ഇരു കക്ഷികൾക്കും ചില ഗൃഹ നിയമങ്ങൾ ശുഭം (പാർട്ടി 1), അനയ (പാർട്ടി 2) എന്നിവർ തമ്മിൽ എഴുതി ഉറപ്പാക്കുന്നു. താഴെപ്പറയുന്ന കാര്യങ്ങളിൽ ഏതെങ്കിലും പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ കരാർ അവസാനിക്കുകയും ഉത്തരവാദിത്തപ്പെട്ട കക്ഷി വസ്ത്രങ്ങൾ കഴുകൽ, ടോയ്‌ലറ്റ് വൃത്തിയാക്കൽ, പലചരക്ക് ഷോപ്പിംഗ് എന്നു തുടങ്ങി 3 മാസത്തെ വീട്ടുജോലികളിൽ ചെയ്ത് പ്രശ്നപരിഹാരം നടത്തേണ്ടതുമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments