ഫെബ്രുവരി മാസത്തിൽ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ജനപ്രിയ എസ്‌യുവിയായ ഹാരിയറിന് 75,000 രൂപ വരെ കിഴിവ് വാഗ്‍ദാനം ചെയ്യുന്നു. ക്യാഷ് ഡിസ്‌കൗണ്ടിനൊപ്പം എക്സ്ചേഞ്ച് ബോണസും ഈ ഓഫറിൽ ഉൾപ്പെടുന്നു. കൂടാതെ, ടാറ്റാ ഹാരിയർ ഇവിയുടെ ലോഞ്ചും ഉടൻ പ്രതീക്ഷിക്കുന്നു.
വരും ദിവസങ്ങളിൽ നിങ്ങൾ ഒരു പുതിയ എസ്‌യുവി വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ നിങ്ങൾക്ക് ഒരു സന്തോഷവാർത്തയുണ്ട്. ഫെബ്രുവരി മാസത്തിൽ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ജനപ്രിയ എസ്‌യുവിയായ ഹാരിയറിന് ബമ്പർ കിഴിവ് വാഗ്‍ദാനം ചെയ്യുന്നു. ഈ കാലയളവിൽ, ടാറ്റ ഹാരിയർ വാങ്ങുന്നതിലൂടെ ഉപഭോക്താക്കൾക്ക് 75,000 രൂപ വരെ ലാഭിക്കാൻ കഴിയും. ചില ഡീലർമാരുടെ കൈവശം 2024-ൽ നിർമ്മിച്ച ഹാരിയർ സ്റ്റോക്കുണ്ട്. ഈ സ്റ്റോക്കാണ് ഡിസ്‍കൌണ്ടിൽ വിൽക്കുന്നത്. ക്യാഷ് ഡിസ്‌കൗണ്ടിന് പുറമെ, എക്സ്ചേഞ്ച് ബോണസും ഈ ഓഫറിൽ ഉൾപ്പെടുന്നു. കിഴിവ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഉപഭോക്താക്കൾക്ക് അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടാം.
12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഫുൾ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 10-സ്പീക്കർ സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ് തുടങ്ങിയ സവിശേഷതകൾ ടാറ്റ ഹാരിയറിലുണ്ട്. ഇതിനുപുറമെ, സുരക്ഷയ്ക്കായി സ്റ്റാൻഡേർഡ് 6-എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ADAS തുടങ്ങിയ സവിശേഷതകളും കാറിലുണ്ട്. ഇന്ത്യൻ വിപണിയിൽ ടാറ്റ ഹാരിയറിന്റെ എക്സ്-ഷോറൂം വില 14.99 ലക്ഷം രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്.
ലോഞ്ചുമായിരിക്കും ഹാരിയർ ഇവി. കഴിഞ്ഞ മാസം 2025 ഭാരത് മൊബിലിറ്റി ഷോയിൽ ഹാരിയർ ഇവി അതിൻ്റെ പ്രൊഡക്ഷൻ പതിപ്പിൽ പ്രദർശിപ്പിച്ചിരുന്നു.ആക്ടി ഡോട്ട് ഇവി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി, ടാറ്റ ഹാരിയർ ഇവി രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഉയർന്ന സ്‌പെക്ക് മോഡലിൽ ഡ്യുവൽ ഇലക്ട്രിക് മോട്ടോറും ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും ഉള്ള 75kWh ബാറ്ററി പാക്ക് ഫീച്ചർ ചെയ്തേക്കാം. ഇതിൻ്റെ പവർ കണക്ക് ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ടോർക്ക് ഔട്ട്പുട്ട് 500 എൻഎം ആയിരിക്കും. ഇവി പരമാവധി 600 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്.