Monday, May 5, 2025
HomeAmericaട്രംപ് മോദി കൂടിക്കാഴ്ച ഫലം കാണുമോ? തിരിച്ചയക്കുന്നവരുടെ വിവരങ്ങൾ അമേരിക്കയോട് തേടി ഇന്ത്യ

ട്രംപ് മോദി കൂടിക്കാഴ്ച ഫലം കാണുമോ? തിരിച്ചയക്കുന്നവരുടെ വിവരങ്ങൾ അമേരിക്കയോട് തേടി ഇന്ത്യ

ദില്ലി: തിരിച്ചയക്കുന്നവരുടെ വിവരങ്ങൾ അമേരിക്കയോട് ഇന്ത്യ തേടി. ഇനി തിരിച്ചയക്കുന്ന 487 പേരിൽ 298 പേരുടെ വിവരങ്ങളാണ് ഇതുവരെ അമേരിക്ക നൽകിയത്. ബാക്കിയുള്ളവരുടെ വിവരങ്ങളും വേണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര കഴിഞ്ഞ ദിവസം അറിയിച്ചത് ഇനി 487 ഇന്ത്യക്കാരെയാണ് അമേരിക്ക തിരിച്ചയക്കുക എന്നതാണ്. തിരിച്ചയക്കുന്ന ആളുകളെ സംബന്ധിച്ച പൂർണമായ വിവരങ്ങൾ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറേണ്ടതുണ്ട്. തിരിച്ചയക്കുന്നവരുടെ പശ്ചാത്തലം സംബന്ധിച്ച പരിശോധനകൾ പൂർത്തിയാക്കണം.

298 ഇന്ത്യക്കാരുടെ വിവരങ്ങൾ മാത്രമേ ഇതുവരെ അമേരിക്ക കൈമാറിയിട്ടുള്ളൂ. ബാക്കിയുള്ള 189 പേരുടെ കൂടി വിവരങ്ങൾ ഇന്ത്യ തേടി. എന്നാൽ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രതികരണം വിദേശകാര്യ മന്ത്രാലയം നൽകിയിട്ടില്ല. നാട് കടത്തപ്പെട്ടവരിൽ 104 പേരെയാണ് ആദ്യ വിമാനത്തിൽ അമൃത്സറിൽ എത്തിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഡോണൾഡ് ട്രംപുമായി നടത്തുന്ന കൂടികാഴ്ചയിൽ നാടുകടത്തൽ വിഷയം ചർച്ചയായേക്കും. ഫ്രാൻസ്, അമേരിക്ക സന്ദർശനത്തിനിടെ 13, 14 തിയ്യതികളിൽ ആവും ട്രംപുമായുള്ള മോദിയുടെ കൂടിക്കാഴ്ച. കയ്യിൽ വിലങ്ങും കാലിൽ ചങ്ങലയുമിട്ട് കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിലുള്ള പ്രതിഷേധം രാജ്യമാകെ ഉയരുന്നുണ്ട്. മനുഷ്യ അന്തസ്സും അവകാശങ്ങളും ഹനിക്കപ്പെടരുത് എന്നതാണ് പൊതുവികാരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments