ബെയ്ജിങ്: ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ സൃൂനിംഗിൽ ഹോട്ടൽ ഉടമ ജീവനക്കാർക്കായി ബോണസായി നൽകിയത് 64 ലക്ഷം രൂപ. ഹോട്ട്പോട്ട് എന്ന റെസ്റ്റൊറൻ്റിൻ്റെ ഉടമയാണ് ഉത്സവ സീസണിൽ ഗംഭീര വിൽപ്പന ഉണ്ടായതിന് പിന്നാലെ ബോണസായി ഭീമൻ തുക നൽകിയത്. 140 ജീവനക്കാർക്കാണ് 64 ലക്ഷം രൂപ പങ്കിട്ട് നൽകിയിരിക്കുന്നത്. ചൈനീസ് സ്പ്രിങ് ഫെസ്റ്റിവലിൻ്റെ ഭാഗമായി നടന്ന വിൽപ്പനയുടെ ലാഭമാണ് കമ്പനി ജീവനക്കാർക്ക് പങ്കിട്ടത്.
എട്ട് ശാഖകളുള്ള റെസ്റ്റൊറൻ്റ് ശൃംഖലയിൽ മൊത്തം വിൽപ്പനയിലൂടെ 1.20 കോടിയാണ് നേടിയത്. ഇതിൽ 64 ലക്ഷം ജീവനക്കാർക്ക് പകുത്ത് നൽകുകയായിരുന്നു. വർഷങ്ങളായി ഇവിടെ ഇങ്ങനെ ബോണസ് നൽകാറുണ്ടെന്നും ഇതൊരു പബ്ലിസിറ്റി സ്റ്റണ്ട് അല്ലായെന്നും ഉടമ പറഞ്ഞു.
ഓരോ ബ്രാഞ്ചിൻ്റെ വരുമാനവും തസ്തികയും അനുസരിച്ചാണ് പണം നൽകിയിരിക്കുന്നതെന്നും ഏറ്റവും കുറഞ്ഞത് 7,200 രൂപയും കൂടിയത് 2.15 ലക്ഷം വരെ ലഭിച്ചുണ്ടെന്നും ഇദ്ദേഹം സൗത്ത് മോർണിങ് പോസ്റ്റിനോട് പറഞ്ഞു. ഏറ്റവും കൂടുതൽ ലഭിച്ചത് ബ്രാഞ്ച് മാനേജറിനാണ്. വാടക ഇലക്ട്രിസിറ്റി തുടങ്ങിയ ചെലവുകൾ കൂട്ടാതെയാണ് ലാഭം വീതിച്ച് നൽകിയതെന്നും ഉടമ പറഞ്ഞു.