Tuesday, May 27, 2025
HomeAmericaട്രംപിന് സ്വർണത്തിൽ തീർത്ത പേജർ സമ്മാനമായി നൽകി നെതന്യാഹു

ട്രംപിന് സ്വർണത്തിൽ തീർത്ത പേജർ സമ്മാനമായി നൽകി നെതന്യാഹു

വാഷിങ്ടൺ: യു.എസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപിന് സ്വർണത്തിൽ തീർത്ത പേജർ സമ്മാനമായി നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെൻയമിൻ നെതന്യാഹു. ‘ഞങ്ങളുടെ ഏറ്റവും വലിയ സഖ്യകക്ഷിയും സുഹൃത്തുമായ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്’ എന്നു രേഖപ്പെടുത്തിയ ഫലകത്തോടൊപ്പമാണ് ഒലിവ് മരത്തടിയുടെ ഫലകത്തിൽ സ്ഥാപിച്ച പേജർ കൈമാറിയത്. കഴിഞ്ഞ വർഷം ലബനാനിൽ ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ പേജർ ആക്രമണത്തിന്റെ സ്മരണാർത്ഥമാണ് സമ്മാനം.

2024 സെപ്തംബർ 17, 18 തിയ്യതികളിൽ ലബനാനിൽ പേജറുകളും വാക്കി ടോക്കികളും പൊട്ടിത്തെറിച്ച് 42 പേർ കൊല്ലപ്പെടുകയും 4,000-ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരിൽ 12 പേരും പരിക്കേറ്റവരിൽ സിംഹഭാഗവും സിവിലിയന്മാരായിരുന്നു. നിരവധി കുട്ടികൾക്കും സ്‌ഫോടനങ്ങളിൽ പരിക്കേറ്റു. ഇസ്രായേലിന്റെ ഈ ആക്രമണം യുദ്ധക്കുറ്റമായാണ് അന്താരാഷ്ട്ര വിദഗ്ധർ വിലയിരുത്തിയത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments