വാഷിങ്ടൺ: യാത്രാവിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ ഇന്ത്യൻ വംശജയായ അസ്ര ഹുസൈൻ റാസയും (26). 14 സ്കേറ്റിങ് താരങ്ങളും സ്‌കേറ്റിങ് മുന്‍ ലോക ജേതാക്കളായ യെവ്ജീനിയ ഷിഷ്‌കോവയും വാദിം നൗമോവും മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കയിലെ പ്രശസ്‌തമായ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച് നടന്ന ക്യാമ്പിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സ്‌കേറ്റർമാരും പരിശീലകരും കുടുംബാംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു.
കൊല്ലപ്പെട്ടവരിൽ പൈലറ്റ് സം ലില്ലി (28), ക്യാപ്റ്റൻ ജോനാഥൻ കാംപോസ്, ഫ്ലൈറ്റ് അറ്റൻഡൻ്റ് ഇയാൻ എപ്‌സ്റ്റൈൻ (53), നാല് സ്റ്റീംഫിറ്റർ യൂണിയൻ അംഗങ്ങൾ എന്നിവരും ഉൾപ്പെടുന്നു.

