Thursday, May 15, 2025
HomeBreakingNewsനീരജ് ചോപ്ര വിവാഹിതനായി

നീരജ് ചോപ്ര വിവാഹിതനായി

ജാവലിൻ ത്രോയിൽ രണ്ടുതവണ ഒളിമ്പിക്സ് മെഡൽ നേടി ഇന്ത്യയുടെ അഭിമാനതാരമായ നീരജ് ചോപ്ര വിവാഹിതനായി. സാമൂഹികമാധ്യമങ്ങളിലൂടെ ചോപ്ര തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വിവാഹത്തിന്റെ ചിത്രങ്ങളും അദ്ദേഹം പോസ്റ്റുചെയ്തിട്ടുണ്ട്. ഹിമാനിയാണ് 27-കാരനായ നീരജ് ചോപ്രയുടെ ജീവിതപങ്കാളി.

‘ജീവിതത്തിന്റെ പുതിയൊരധ്യായം എന്റെ കുടുംബത്തോടൊപ്പം ആരംഭിച്ചു. ഞങ്ങളെ ഈ നിമിഷത്തിലേക്ക് കൊണ്ടുവന്ന് ഒന്നിപ്പിച്ച എല്ലാവരുടേയും അനുഗ്രഹങ്ങൾക്ക് നന്ദി. ഏറെ സന്തോഷത്തോടെ നീരജ്, ഹിമാനി.’ -ഇതാണ് ചിത്രങ്ങൾക്കൊപ്പം നീരജ് ചോപ്ര കുറിച്ചത്.

കല്യാണത്തെ കുറിച്ചുള്ള വിവരങ്ങൾ നീരജ് ചോപ്ര അതീവ രഹസ്യമാക്കിവെച്ചിരിക്കുകയായിരുന്നു. ഇൻസ്റ്റഗ്രാമും ഫെയ്സ്ബുക്കും എക്സും ഉൾപ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിൽ അദ്ദേഹം തന്നെ വിവരം പങ്കുവെച്ചപ്പോഴാണ് ലോകം ഇക്കാര്യം അറിയുന്നത്. ആരാധകർക്ക് വലിയ സർപ്രൈസാണ് നീരജിന്റെ വിവാഹവാർത്ത.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments