വാഷിങ്ടൺ:മലയാളി വേരുകളുള്ള ഇന്ത്യൻ വംശജനായ അമേരിക്കൻ സംരംഭകനും രാഷ്‌ട്രീയ നേതാവുമായ വിവേക് രാമസ്വാമി ഒഹിയോ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്നു. റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർഥി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട 39-കാരനായ വിവേക് രാമസ്വാമി, ട്രംപിൻ്റെയും വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ജെ ഡി വാൻസിൻ്റെയും അടുത്ത വിശ്വസ്‌തനാണ്.നിലവിലെ ഭരണ പരിഷ്‌കരിക്കാരങ്ങൾക്കുള്ള ചുമതല ടെസ്‌ല ഉടമ എലോൺ മസ്‌കിനും വിവേക് രാമസ്വാമിക്കുമാണ് ട്രംപ് ഭരണകൂടം നൽകിയിട്ടുള്ളത്. 2026 നവംബറിലാണ് ഒഹായോ തെരഞ്ഞെടുപ്പ്.
1985 ഓഗസ്‌റ്റ് 9ന് അമേരിക്കയിലെ ഒഹിയോയിലാണ് വിവേകിൻ്റെ ജനനം. പാലക്കാട് വടക്കഞ്ചേരി ബാലവിഹാറിൽ സിആർ ഗണപതി അയ്യരുടെ മകൻ വിജി രാമസ്വാമിയാണ് വിവേകിൻ്റെ അച്‌ഛൻ. അമ്മ എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയായ ഗീത രാമസ്വാമിയാണ്. ഭാര്യ ഉത്തർപ്രദേശ് സ്വദേശി അപൂർവ തിവാരിയാണ്.