Monday, April 21, 2025
HomeEntertainmentയുകെ യിലും തരംഗമായി അല്ലു അര്‍ജുൻ ചിത്രം പുഷ്പ 2 ദി റൂൾ

യുകെ യിലും തരംഗമായി അല്ലു അര്‍ജുൻ ചിത്രം പുഷ്പ 2 ദി റൂൾ

യു.കെ/അയർലൻഡ് എന്നിവിടങ്ങളിൽ ഏറ്റവും കൂടുതൽ പണം വാരിയ സൗത്ത് ഇന്ത്യൻ ചിത്രമായി മാറി അല്ലു അര്‍ജുന്റെ പുത്തന്‍ ചിത്രം പുഷ്പ 2 ദി റൂൾ. പ്രഭാസ്-രാജമൗലി കൂട്ടുക്കെട്ടിന്‍റെ ബ്രഹ്മാണ്ട ചിത്രം ബാഹുബലി രണ്ടാം ഭാഗത്തിന്‍റെ റെക്കോഡാണ് പുഷ്പ പഴങ്കഥയാക്കിയത്. ആറ് ആഴ്ചയോളം വിദേശത്ത് ഒരു ഇന്ത്യൻ ചിത്രം തിയറ്ററിൽ ഓടുന്നത് ചരിത്രമാണ്.

റിപ്പോർട്ടുകൾ അനുസരിച്ച് അല്ലു അർജുൻ-സുകുമാർ കൂട്ടുകെട്ടിലെത്തിയ പുഷ്പ-2  26 ലൊക്കേഷനിൽ നിന്നും 2.72 കെ യൂറോ സ്വന്തമാക്കിയിട്ടുണ്ട്. ടോട്ടൽ കളക്ഷനിൽ 1.9 മില്യൺ യൂറോയും ചിത്രം നേടി. യുകെ/അയർലൻഡ് എന്നിവടങ്ങളിൽ നിന്നും ഇത്രയും കളക്ഷൻ നേടുന്ന ആദ്യ ദക്ഷിണേന്ത്യൻ ചിത്രമാണ് പുഷ്പ 2. 1.82 മില്യണായിരുന്നു ബാഹുബലി നേടിയത്.

ഗ്ലോബൽ ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ മാത്രം ഇന്ത്യൻ ചിത്രമാണ് പുഷ്പ 2. 39 ദിവസം കൊണ്ട് 1768.93 കോടിയാണ് ലോകമെമ്പാടും പുഷ്പ സ്വന്തമാക്കിയത്. ആർ.ആർ. ആർ. കെ.ജി.എഫ്-2 എന്നിവയുടെയെല്ലാം കളക്ഷൻ ഇതിനോടകം തന്നെ പുഷ്പ 2 മറികടന്നിട്ടുണ്ട്. 2059 കോടി കളക്ഷൻ നേടിയിട്ടുള്ള ദംങ്കലും, 1800 കോടി നേടിയ ബാഹുബലി രണ്ടാം ഭാഗവും മാത്രമാണ് പുഷ്പ മുന്നിലുള്ളത്.

ജനുവരി 17ന് പുഷ്പയുടെ റിലോഡഡ് വെർഷൻ പുറത്തിറക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. പുതിയ വെർഷനിൽ 20 മിനിറ്റ് അധികം ചേർത്തിട്ടുണ്ട്. അല്ലു അർജുൻ നായകാനായെത്തുന്ന ചിത്രത്തിൽ രാശ്മിക മന്ദാനയാണ് നായിക വേഷം ചെയ്യുന്നത്. ഫഹദ് ഫാസിൽ, അനശ്വര ഭര്ദ്വാരാജ് , എന്നിവരും പ്രധാന വെഷത്തിലെത്തുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments