വാഷിംഗ്ടണ്‍: തന്റെയും തന്റെ ടീമിന്റെയും സമ്മര്‍ദ്ദമില്ലായിരുന്നുവെങ്കില്‍ ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തലും ബന്ദികളെ മോചിപ്പിക്കല്‍ കരാറും ഒരിക്കലും ഉണ്ടാകുമായിരുന്നില്ലെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യാഴാഴ്ച പറഞ്ഞു.
രണ്ടാം ടേമില്‍ അധാകത്തിലേറാന്‍ ട്രംപിന് ഇനി മൂന്നുദിവസത്തെ കാത്തിരിപ്പു മാത്രമാണുള്ളത്. മിഡില്‍ ഈസ്റ്റിലെ തന്റെ ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് ഉള്‍പ്പെടെയുള്ള തന്റെ സംഘത്തിന്റെ സമ്മര്‍ദ്ദമില്ലാതെ ചര്‍ച്ചകള്‍ ഒരിക്കലും അന്തിമമാകുമായിരുന്നില്ലെന്നും ട്രംപ് എടുത്തു പറഞ്ഞു.
‘ഈ കരാറില്‍ ഞങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ലെങ്കില്‍, കരാര്‍ ഒരിക്കലും സംഭവിക്കില്ലായിരുന്നു. ഞങ്ങള്‍ അതിന്റെ ഗതി മാറ്റി, ഞങ്ങള്‍ അത് വേഗത്തിലാക്കി. സത്യം പറഞ്ഞാല്‍, ഞാന്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് അത് ചെയ്യുന്നതാണ് നല്ലത്” ട്രംപ് പറഞ്ഞു.
വെടിനിര്‍ത്തലിന്റെ നിബന്ധനകള്‍ ചര്‍ച്ച ചെയ്യാന്‍ ഇസ്രായേലിന്റെ സുരക്ഷാ മന്ത്രിസഭ വെള്ളിയാഴ്ച യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ചയാണ് ട്രംപിന്റെ പ്രസിഡന്റ് സ്ഥാനാരോഹണം. അതിനു തൊട്ടുമുമ്പ്, ഞായറാഴ്ചയോടെ കരാര്‍ പ്രാബല്യത്തില്‍ വരും.