Wednesday, June 18, 2025
HomeBreakingNewsഗോപന്‍ സ്വാമിയുടെ കല്ലറ പൊളിച്ചു: മൃതദേഹം ഇരിക്കുന്ന അവസ്ഥയിൽ

ഗോപന്‍ സ്വാമിയുടെ കല്ലറ പൊളിച്ചു: മൃതദേഹം ഇരിക്കുന്ന അവസ്ഥയിൽ

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറ പൊളിച്ചു. കല്ലറയില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം. കനത്ത സുരക്ഷയിലാണ് പൊലീസ് കല്ലറ പൊളിച്ചത്. കല്ലറയ്ക്ക് സമീപത്ത് വെച്ച് തന്നെ ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും നടത്തും. ഫോറൻസിക് സർജന്മാരും സബ് കലക്ടറും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. കല്ലറയിൽ പുലർച്ചെയും പൂജകൾ നടന്നു.

കല്ലറ പൊളിക്കുന്നത് അന്വേഷണത്തിന്‍റെ ഭാഗമാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. കല്ലറ പൊളിക്കാനുള്ള ആർഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കുടുംബത്തിന്‍റെ ആവശ്യവും ഹൈക്കോടതി തള്ളി. ഗോപൻ സ്വാമിയുടെ മരണ സർട്ടിഫിക്കറ്റ് എവിടെയെന്നായിരുന്നു കോടതി ചോദിച്ചത്.

പൊലീസ്, ഫോറൻസിക് സർജൻമാർ, ആംബുലൻസ്, പരാതിക്കാരൻ എന്നിവരുടെ സാന്നിധ്യത്തിലാണ് കല്ലറ തുറന്നത്. ഗോപന്റെ ഭാര്യയും മക്കളും സമീപത്തെ വീട്ടിൽ ഉണ്ടെങ്കിലും പുറത്തിറങ്ങിയില്ല. മൃതദേഹം ഉടൻ പോസ്റ്റ്മോർട്ടം ചെയ്യും. ഇന്ന​ലെ രാത്രി സമാധി സ്ഥലത്ത് മകൻ രാജസേനൻ പൂജ നടത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments