Monday, January 13, 2025
HomeAmericaട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്: ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ പങ്കെടുക്കും

ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്: ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ പങ്കെടുക്കും

വാഷിങ്ടണ്‍: ട്രംപ് അമേരിക്കയുടെ പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ പങ്കെടുക്കും. ജനുവരി 20-നാണ് സത്യപ്രതിജ്ഞാ ചടങ്ങ്.

സന്ദര്‍ശനവേളയില്‍ പുതിയ ഭരണപ്രതിനിധികളുമായും വിശിഷ്ട വ്യക്തികളുമായും ജയശങ്കര്‍ കൂടിക്കാഴ്ച നടത്തും.‘ട്രംപിന്റേയും വാന്‍സിന്റേയും ഉദ്ഘാടന സമിതിയുടെ ക്ഷണപ്രകാരം, അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ജെ. ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ ഇന്ത്യന്‍ സര്‍ക്കാരിനെ പ്രതിനിധീകരിക്കും, കേന്ദ്രം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു

.20-ന് ഉച്ചക്ക് വാഷിങ്ടണ്‍ ഡിസിയിലെ ക്യാപിറ്റോളിനു മുന്നില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സിന്‍റെ സാന്നിധ്യത്തിൽ ട്രംപ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments