Saturday, January 11, 2025
HomeAmericaചിരിച്ചുകൊണ്ട് സൗഹൃദം പങ്കിട്ട് ട്രംപും ഒബാമയും, സോഷ്യല്‍മീഡിയയിൽ വൈറൽ; തങ്ങള്‍ പരസ്പരം ഇഷ്ടപ്പെടുന്ന രണ്ടു നേതാക്കളെന്ന്...

ചിരിച്ചുകൊണ്ട് സൗഹൃദം പങ്കിട്ട് ട്രംപും ഒബാമയും, സോഷ്യല്‍മീഡിയയിൽ വൈറൽ; തങ്ങള്‍ പരസ്പരം ഇഷ്ടപ്പെടുന്ന രണ്ടു നേതാക്കളെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ജനുവരി 9 ന് നടന്ന പ്രസിഡന്റ് ജിമ്മി കാര്‍ട്ടറിന്റെ സംസ്‌കാര ചടങ്ങില്‍ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മുന്‍ പ്രസിഡന്റ് ബരാക് ഒബാമയും സൗഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെടുന്ന ചിത്രം ചര്‍ച്ചയായിരുന്നു. രാഷ്ട്രീയപരമായി എതിര്‍ച്ചേരിയിലുള്ള രണ്ടുപേര്‍ തമ്മിലുള്ള ഈ അപ്രതീക്ഷിത സൗഹൃദ നിമിഷം സോഷ്യല്‍ മീഡിയയില്‍ പെട്ടെന്നാണ് വൈറലായത്.

ട്രംപ് തന്നെ ഇതിനു വിശദീകരണം നല്‍കുകയും ചെയ്തു. തങ്ങള്‍ പരസ്പരം ഇഷ്ടപ്പെടുന്ന രണ്ടു നേതാക്കളാണെന്നും വ്യത്യസ്ത രാഷ്ട്രീയ തത്ത്വചിന്തകള്‍ ഉണ്ടായിരുന്നിട്ടും, ഞങ്ങള്‍ ചടങ്ങിനായി ഒത്തുചേരുകയും ചടങ്ങില്‍ പങ്കെടുക്കുകയും സൗഹൃദപരമായി സംസാരിക്കുകയും ചെയ്തുവെന്നായിരുന്നു ട്രംപ് പറഞ്ഞത്.

വാഷിംഗ്ടണിലെ നാഷണല്‍ കത്തീഡ്രലില്‍ നടന്ന ശവസംസ്‌കാരം ചടങ്ങില്‍, ബില്‍ ക്ലിന്റണ്‍, ജോര്‍ജ്ജ് ഡബ്ല്യു. ബുഷ്, സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡന്‍ എന്നിവരുള്‍പ്പെടെ അഞ്ച് മുന്‍ യുഎസ് പ്രസിഡന്റുമാരെ ഒരുമിച്ച് കാണാനായിരുന്നു. തിരഞ്ഞെടുപ്പില്‍ ട്രംപിനോട് ദയനീയമായി തോല്‍വി സമ്മതിച്ച വൈസ് പ്രസിഡന്റ് കമല ഹാരിസും ചടങ്ങിലുണ്ടായിരുന്നു

പരസ്പരം വിമര്‍ശിക്കുന്ന ഒരു ചരിത്രമാണ് ട്രംപിനും ഒബാമയ്ക്കും ഉള്ളത്, ഒബാമയെക്കുറിച്ചുള്ള ഗൂഢാലോചന സിദ്ധാന്തം പ്രചരിപ്പിക്കുന്നതില്‍ ട്രംപ് ഉത്സാഹം കാട്ടിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഓഗസ്റ്റില്‍, ട്രംപ് ഒബാമയെ പ്രശംസിക്കുകയും അദ്ദേഹത്തെ ‘ഒരു നല്ല മാന്യന്‍’ എന്ന് വിളിക്കുകയും അദ്ദേഹത്തെ ബഹുമാനിക്കുന്നുവെന്ന് പറയുകയും ചെയ്തുവെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments