കൊച്ചി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമ പുരസ്കാര വിതരണത്തിന് ഒരുങ്ങി കൊച്ചി. ഇന്ന് വൈകിട്ട് അഞ്ചു മുതൽ ഗോകുലം പാര്‍ക്ക് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. 24 ന്യൂസ് ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായർക്ക് മാധ്യമ ശ്രീ പുരസ്കാരവും ദ ന്യൂസ് മിനിറ്റ് ചീഫ് എഡിറ്റർ ധന്യ രാജേന്ദ്രന് മാധ്യമ രത്നം പുരസ്കാരവും സമ്മാനിക്കും.
മറ്റ് പുരസ്കാര ജേതാക്കൾ
പയനിയർ പുരസ്കാരം
ഡോ. ജോർജ് മരങ്ങോളി (പ്രഭാതം, നോർത്ത് അമേരിക്കയിലെ ആദ്യ വാർത്താപത്രം)
സി. എൽ. തോമസ് (മുതിർന്ന മാധ്യമ പ്രവർത്തകൻ/ ഡയറക്ടർ കേരള മീഡിയ അക്കാദമി)
പേഴ്സി ജോസഫ് (വൈസ് പ്രസിഡൻ്റ് , വിഷ്വലൈസേഷൻ , ഏഷ്യാനെറ്റ്)
അനിൽ നമ്പ്യാർ – (എക്സിക്യൂട്ടിവ് എഡിറ്റർ – ജനം ടിവി)
എൻ. പി. ചന്ദ്രശേഖരൻ – (ഡയറക്ടർ ,കൈരളി ടിവി)
പി. ശ്രീകുമാർ (ജന്മഭൂമി ഓൺലൈൻ എഡിറ്റർ)
പ്രമോദ് രാമൻ (എഡിറ്റർ, മീഡിയ വൺ)
പ്രത്യേക ബഹുമതി – കേരള മീഡിയ അക്കാദമി (ചെയർമാൻ – ആർ. എസ്. ബാബു)
മീഡിയ എക്സലൻസ് പുരസ്കാരങ്ങൾ
മികച്ച ടിവി റിപ്പോർട്ടർ- കെ.ജി കമലേഷ് (എഷ്യാനെറ്റ് ന്യൂസ്)
മികച്ച വാർത്താ അവതാരകൻ – രഞ്ജിത് രാമചന്ദ്രൻ (ന്യൂസ് 18)
മികച്ച വാർത്താ അവതാരക – മാതു സജി (മാതൃഭൂമി ന്യൂസ്)
മികച്ച ന്യൂസ് പ്രൊഡ്യൂസർ – യു അപർണ (റിപ്പോർട്ടർ ടിവി)
മികച്ച അന്വേഷണാത്മക പത്രപ്രവർത്തകൻ – ടോം കുര്യാക്കോസ് (ന്യൂസ് 18)
മികച്ച ന്യൂസ് കാമറമാൻ – സിന്ധുകുമാർ (മനോരമ ന്യൂസ്)
മികച്ച ന്യൂസ് വിഡിയോ എഡിറ്റർ – ലിബിൻ ബാഹുലേയൻ (എഷ്യാനെറ്റ് ന്യൂസ്)
മികച്ച വിനോദ പരിപാടിയും പ്രൊഡ്യൂസറും – സ്റ്റാർ സിങ്ങർ, സെർജോ വിജയരാജ് (ഏഷ്യാനെറ്റ്)
മികച്ച പത്ര റിപ്പോർട്ടർ – ഷില്ലർ സ്റ്റീഫൻ (മലയാള മനോരമ)
മികച്ച ടെക്നിക്കൽ ക്രിയേറ്റിവ് പേർസൻ – അജി പുഷ്കർ (റിപ്പോർട്ടർ ടിവി)
മികച്ച പത്ര ഫൊട്ടോഗ്രഫർ – എൻ. ആർ. സുധർമദാസ് (കേരളകൗമുദി)
സീനിയർ കണ്ടൻ്റ് റൈറ്റർ – അമൃത എ.യു (മാതൃഭൂമി ഓൺലൈൻ)
ബെസ്റ്റ് അപ് കമ്മിങ് ജേർണലിസ്റ്റ് – ഗോകുൽ വേണുഗോപാൽ (ജനം ടിവി)
മികച്ച് റേഡിയോ ജേർണലിസ്റ്റ്/ ജോക്കി – RJ ഫസ് ലു (ARN ന്യൂസ് / HIT FM ദുബായ്)
മികച്ച ഓൺലൈൻ ന്യൂസ് പോർട്ടൽ – The Cue -ചീഫ് എഡിറ്റർ – മനീഷ് നാരായണൻ
മികച്ച പ്രസ് ക്ലബ് – തിരുവനന്തപുരം
സ്പെഷൽ ജൂറി അവാർഡ് – ബി. അഭിജിത് (ACV ഹെഡ്)
സ്പെഷൽ ജൂറി അവാർഡ് – രാജേഷ് ആർ നായർ (പ്രൊഡ്യൂസർ ഫ്ലവേഴ്സ് ടിവി)
മുതിർന്ന മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജ്, ദൂർദർശൻ മുൻ പ്രൊഡ്യൂസർ സാജൻ, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി തുടങ്ങിയവർ ചേർന്ന അവാർഡ് കമ്മറ്റിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.