Friday, January 10, 2025
HomeNewsവീണ്ടും കുർബാന തർക്കം, അടിപിടി: എറണാകുളം_ അങ്കമാലി അതിരൂപതയിൽ സംഘർഷം

വീണ്ടും കുർബാന തർക്കം, അടിപിടി: എറണാകുളം_ അങ്കമാലി അതിരൂപതയിൽ സംഘർഷം

എറണാകുളം – അങ്കമാലി അതിരൂപതയിൽ വീണ്ടും കുർബാന തർക്കം. എറണാകുളം ബിഷപ് ഹൌസിൽ വിശ്വാസികൾ തമ്മിൽ ചേരിതിരിഞ്ഞ് തർക്കവും സംഘർഷവും അരങ്ങേറി. നിരവധി കേസുകളിൽ പെട്ട കൂരിയ അംഗങ്ങളെ രൂപതാ ഭരണസമിതിയിൽ നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടാണ് സംഘർഷം ആരംഭിച്ചത്.

സെയ്ന്റ് തോമസ് മൗണ്ടിൽ സിനഡ് സമ്മേളനം നടക്കുന്നതിനിടെ കഴിഞ്ഞദിവസം എറണാകുളം-അങ്കമാലി അതിരൂപതപക്ഷത്തെ 21 വൈദികർ ബിഷപ്പ് ഹൗസ് കൈയേറി പ്രാർഥനാ യജ്ഞം തുടങ്ങിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് വിശ്വാസികൾ തമ്മിലുള്ള സംഘർഷവും അരങ്ങേറിയത്.

ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്ന നിരവധി വിശ്വാസികളും ഇവർക്കൊപ്പം ഉണ്ടായിരുന്നു. അപ്പോൾ ഏകീകൃത കുർബാനയെ അനുകൂലിക്കുന്ന ഒരു കൂട്ടം വിശ്വാസികൾ അവിടെ എത്തി. തമ്മിൽ തർക്കവും സംഘർഷവും അരങ്ങേറി. സംഘർഷത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കുകയായിരുന്നു.

കാനോനിക നിയമങ്ങളും സിവിൽ നിയമങ്ങളും ലംഘിച്ച് വൈദികരെ സസ്പെൻഡ് ചെയ്ത നടപടി മാർ ബോസ്കോ പൂത്തൂർ പിൻവലിക്കും വരെ പ്രതിഷേധങ്ങൾ തുടരുമെന്നാണ് വൈദിക കൂട്ടായ്മ വ്യക്തമാക്കിയിരുന്നത്

വൈദികർ അരമനയിൽ കയറിയ ഉടൻ ഒരുകൂട്ടം വിശ്വാസികൾ ഇവർക്ക് പിന്തുണയുമായെത്തി. ഏകീകൃത കുർബാനയെ അനുകൂലിക്കുന്നവരും സംഭവമറിഞ്ഞെത്തി. ഇതിനിടെയാണ് ഇരുപക്ഷത്തെയും വിശ്വാസികൾ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായത്.സെൻട്രൽ-നോർത്ത് പോലീസിന്റെ നേതൃത്വത്തിൽ ആളുകളെ ശാന്തരാക്കി. അൽമായ മുന്നേറ്റത്തിന്റെ നേതൃത്വത്തിൽ വൈദികർക്ക് അഭിവാദ്യമർപ്പിച്ച് ആളുകൾ അരമനയ്ക്ക് പുറത്തുണ്ട്.

സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹവുമുണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് 2-നു ശേഷമാണ് വൈദികർ അരമനയ്ക്കുള്ളിൽ പ്രവേശിച്ചത്. അരമനയ്ക്ക് പൊലീസ് കാവലുള്ളതിനാൽ പിൻവശത്തുകൂടിയാണ് വൈദികർ പ്രധാന ഹാളിൽ പ്രവേശിച്ചത്. പോലീസെത്തി പിന്തിരിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും ഒഴിഞ്ഞുപോകാൻ വൈദികർ ആദ്യം തയ്യാറായിരുന്നില്ല.

അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ ഇറക്കിയ ചില നിയമങ്ങൾക്ക് എതിരെയാണ് പ്രതിഷേധം ആരംഭിച്ചത്. വൈദികരെ സസ്പെൻഡ് ചെയ്യുന്ന നടപടി തുടർന്നാൽ പ്രതിഷേധം തുടരുമെന്നാണ് വിമത വൈദികരും അവരെ അനുകൂലിക്കുന്ന വിശ്വാസികളുടെ നിലപാട്. അവരുടെ പ്രതിഷേധ പ്രാർഥനാ യജ്ഞം തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments