വാഷിങ്ടൺ: വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ 52-കാരൻ അറസ്റ്റിൽ. അമേരിക്കയിലെ ന്യൂജേഴ്സിയിലാണ് സംഭവം. 31-കാരിയായ നേക്കെറ്റ് ജാഡിക്സ് ട്രിനിഡാഡ് മാൽഡൊണാഡോയെ കുത്തികൊലപ്പെടുത്തിയ കേസിൽ ഡി.ജെ മെലോ എന്ന ജോസ് മെലോ ആണ് അറസ്റ്റിലായത്.
നിയമവിരുദ്ധമായ ആവശ്യങ്ങൾക്ക് ആയുധം കൈവശംവെച്ചതും കൊലക്കുറ്റവും അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ജോസ് മെലോയ്ക്കെതിരേ കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയെ കൊലപ്പെടുത്തുന്നതിന് ഒരുദിവസം മുൻപ് പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ ജോസ് മെലോ പങ്കുവെച്ചിരുന്നു. ഐ ലവ് യു ബേബി എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങൾ പങ്കുവെച്ചത്.
ലൈംഗിക കുറ്റകൃത്യങ്ങളിൽ നിരന്തരം ഏർപ്പെട്ടിരുന്ന ആളാണ് ജോസ് മെലോയെന്ന് പോലീസ് പറയുന്നു. 2010-ലാണ് ഇതിന് മുൻപ് ജോസ് മെലോ അറസ്റ്റിലാകുന്നത്. ബോക്സ് കട്ടർ ഉപയോഗിച്ച് ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിലായിരുന്നു അന്നത്തെ അറസ്റ്റ്.
രണ്ടുമക്കളുടെ അമ്മ കൂടിയാണ് 31-കാരിയായ നേക്കെറ്റ് ജാഡിക്സ്. വിവിധ ആവശ്യങ്ങൾക്കായി പണം സ്വരൂപിക്കുന്ന ഗോഫണ്ട്മീ എന്ന പേജിൽ ഒരു അക്കൗണ്ട് നേക്കെറ്റ് ജാഡിക്സിന്റെ കുടുംബം തുടങ്ങി. കുട്ടികളുടെയും മറ്റും ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടിയാണിത്. ഇതിലൂടെ 27,721 ഡോളർ സ്വരൂപിക്കാൻ കുടുംബത്തിന് സാധിച്ചു.