Tuesday, January 7, 2025
HomeBreakingNewsപുല്ലുപാറയ്ക്ക് സമീപം വിനോദയാത്രാ സംഘം സഞ്ചരിച്ച കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞു: മൂന്ന് മരണം

പുല്ലുപാറയ്ക്ക് സമീപം വിനോദയാത്രാ സംഘം സഞ്ചരിച്ച കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞു: മൂന്ന് മരണം

ഇടുക്കി: പുല്ലുപാറയ്ക്ക് സമീപം വിനോദയാത്രാ സംഘം സഞ്ചരിച്ച കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് മരണം. മാവേലിക്കര സ്വദേശികളാണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സ്ഥിരീകരിച്ചത്. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. മൃതദേഹം മുണ്ടക്കയം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മാവേലിക്കരയില്‍ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസ് ആണ് മറിഞ്ഞത്. മുപ്പതടിയോളം താഴ്ച്ചയില്‍ മരത്തില്‍ ബസ് തട്ടിനില്‍ക്കുകയായിരുന്നു. ഹൈവേ പൊലീസും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. യാത്രക്കാര്‍ക്ക് ഗുരുതര പരിക്കില്ലെന്നായിരുന്നു പ്രാഥമിക വിവരം. പിന്നീട് നടന്ന രക്ഷാപ്രവർത്തനത്തിനിടെയാണ് 3 പേർ അപകടത്തിൽ മരിച്ചതായി അറിഞ്ഞത്. 34 പേരാണ് ബസില്‍ ഉണ്ടായിരുന്നത്.

തഞ്ചാവൂരില്‍ നിന്നും മടങ്ങിവരവെയാണ് അപകടം ഉണ്ടായത്. കൊടുവളവ് നിറഞ്ഞ പ്രദേശത്താണ് അപകടം. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണോ അപകടത്തിന് കാരണമായതെന്ന് സംശയിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments