ബ്രസീലിയ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വരുടെ പട്ടികയിൽ സിസ്റ്റർ ഇനാ കാനബാരോ ലൂക്കാസ് . ബ്രസീലിലെ തെരേസിയൻ സിസ്റ്റേഴ്‌സിന്റെ പ്രൊവിൻഷ്യൽ ഹൗസിനോട് ചേർന്നുള്ള പോർട്ടോ അലെഗ്രെയിൽ സാന്റോ എൻറിക്ക് ഡി ഒസ്സോ ഹോമിലാണ് സിസ്റ്റർ ഇനാ കാനബാരോ ലൂക്കാസ് താമസിക്കുന്നത്.
“എന്റെ രഹസ്യം പ്രാർഥിക്കുക എന്നതാണ്. ലോകമെമ്പാടുമുള്ള എല്ലാ ആളുകൾക്കും വേണ്ടി ഞാൻ ദിവസവും ജപമാല ചൊല്ലി പ്രാർഥിക്കുന്നെന്ന് 117കാരിയായ സിസ്റ്റർ ഇനാ കാനബാരോ ലൂക്കാസ് പറയുന്നു. 1927ൽ 19-ാം വയസിലാണ് സിസ്റ്റർ ഇനാ കാനബാരോ ലൂക്കാസ് സന്യാസിനിയായിത്തീരുന്നത്.” സിസ്റ്റർ പറഞ്ഞു
എപ്പോഴും സജീവമായിരിക്കാൻ ആഗ്രഹിക്കുന്നു എന്നതാണ് സിസ്റ്റർ ഇനയുടെ മറ്റൊരു പ്രത്യേകത.
ആരോഗ്യം ശരിയായിരിക്കുന്ന അവസരങ്ങളിൽ സന്യാസിനിമാരോട് തമാശകൾ പറയാനും കളിക്കാനുമൊക്കെ പ്രായമായ ഈ അമ്മയും ഒത്തുകൂടും. 1908 മെയ് 27 ന് പടിഞ്ഞാറൻ – മധ്യ റിയോ ഗ്രാൻഡെ ഡോ സുളിലെ സാവോ ഫ്രാൻസിസ്കോ ഡി അസിസ് പട്ടണത്തിലാണ് ഇനാ കാനബാരോ ലൂക്കാസ് ജനിച്ചത്. സന്യാസിനികളുടെ സ്‌കൂളിലാണ് സിസ്റ്റർ ഇന പഠിച്ചത്.