Monday, December 23, 2024
HomeNewsഎല്ലാം 'ആപ്പിളിന്' വേണ്ടിയുള്ള കാത്ത് നില്‍പ്പ്; മലേഷ്യയിൽ വൈറല്‍ ക്യൂ-വിന്‍റെ വീഡിയോ കാണാം

എല്ലാം ‘ആപ്പിളിന്’ വേണ്ടിയുള്ള കാത്ത് നില്‍പ്പ്; മലേഷ്യയിൽ വൈറല്‍ ക്യൂ-വിന്‍റെ വീഡിയോ കാണാം

നാളെ (സെപ്തംബര്‍ 13) വൈകീട്ട്  5:30 നാണ് ഐഫോണ്‍ 16 മോഡലുകളുടെ  പ്രീ-ഓർഡറുകൾ ആരംഭിക്കുക. ഇതിനിടെ മലേഷ്യയിലെ ആപ്പിളിന്‍റെ പുതിയ റീട്ടെയിൽ സ്റ്റോർ തുറക്കുന്നതും കാത്ത് ആകാംക്ഷായോടെ നില്‍ക്കുന്ന ഉപഭോക്താക്കളുടെ നീണ്ട നിര കാണിക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ക്വാലാലംപൂരിലെ പുതിയ തുൻ റസാഖ് എക്‌സ്‌ചേഞ്ച് (ടിആർഎക്‌സ്) ബിസിനസ് ഡിസ്‌ട്രിക്റ്റിലുള്ള ആപ്പിള്‍ സ്റ്റോറിന് മുന്നിലെ തിരക്കാണ് വീഡിയോയില്‍ ഉള്ളത്. ജൂണില്‍ ഫോണുകളുടെ ഫസ്റ്റ് ലോഞ്ചിനായി മലേഷ്യയിലെ തങ്ങളുടെ ആസ്ഥാനത്ത് നടത്തിയ പരിപാടിക്കായി തലേന്നേ എത്തിയ ജനക്കൂട്ടമായിരുന്നു അത്. 

സ്റ്റോറിന് മുന്നിലെ ക്യൂവില്‍ നൂറ് കണക്കിന് മനുഷ്യാരാണ് അനുസരണയോടെ ക്യൂ നില്‍ക്കുന്നത്. “ഇത് ആപ്പിള്‍ ദ എക്സ്ചെയ്ഞ്ച് ടിആര്‍എക്സിന് വേണ്ടിയുള്ള ക്യൂവാണ്. രാവിലെ 10 മണിക്ക് വാതിലുകൾ തുറക്കും,” വീഡിയോയ്ക്ക് ഒപ്പമുള്ള അടിക്കുറിപ്പില്‍ പറയുന്നു. മാളിന്‍റെ രണ്ട് നിലകളിലായി നൂറ് കണക്കിന് ആളുകളാണ് ഇന്ന് വൈകീട്ട് മുതല്‍ ആരംഭിച്ച ക്യൂവില്‍ ഇടം പിടിച്ചത്.  ആപ്പിളിന്‍റെ കുപ്പർട്ടിനോ ആസ്ഥാനത്ത് ജൂണ്‍ 22 ന് നടത്തിയ പരിപാടിയുടെ വീഡിയോയിരുന്നു അത്.  ഒന്നാം നിലയിലുള്ള ആപ്പിള്‍ സ്റ്റോറിന്‍റെ വാതില്‍ മുതല്‍ താഴെത്തെ നിലയിലും മാളിന്‍റെ പ്രധാന വാതില്‍ വരെ ആളുകള്‍‌ ക്യൂവില്‍ കാത്ത് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. പുതിയ സ്റ്റോറിന്‍റെ ഉദ്ഘാടനത്തിനായി  “ജോം ഡിസ്കവർ” എന്ന പ്രത്യേക ആപ്പിൾ സീരീസ് ഇവന്‍റിൽ പങ്കെടുക്കാൻ ഉപഭോക്താക്കളെ ക്ഷണിച്ചതായി റിപ്പോർട്ടുകള്‍ പറയുന്നു. 

നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കുറിപ്പുകളെഴുതാനെത്തിയത്. “കൃത്യമായ അതേ ഫോൺ ലഭിക്കാൻ ഞാൻ ആ ലൈനിൽ കാത്തിരിക്കാൻ പോകുന്നില്ല, ബാറ്ററി കൂടുതൽ നേരം നീണ്ടുനിൽക്കുന്നത് കൊണ്ടാണ് എനിക്ക് പുതിയൊരെണ്ണം ലഭിക്കുന്നത്. അവർ രണ്ട് വർഷം മാത്രം നിലനിൽക്കുന്ന ബാറ്ററികളാണ് രൂപകൽപ്പന ചെയ്യുന്നത്.” ഒരു കാഴ്ചക്കാരനെഴുതി. അതേസമയം നിരവധി പേരാണ് ഒരു ഫോണിന് വേണ്ടി ഇത്രയും നേരം ക്യൂവിൽ നില്‍ക്കുന്നവരെ വിമര്‍ശിച്ചത്. ചിലര്‍ ഇതാണ് ‘ഭ്രാന്ത്’ എന്ന് കുറിച്ചു. മറ്റ് ചിലര്‍ തങ്ങളെന്തു കൊണ്ടാണ് ആപ്പിളിന്‍റെ ആരാധകരായതെന്ന് വിശദീകരിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments