മുംബൈ: കേരളത്തെയും മലയാളി വോട്ടര്‍മാരെയും അധിക്ഷേപിച്ച് ബിജെപി നേതാവും മഹാരാഷ്ട്രയിലെ മന്ത്രിയുമായ നിതീഷ് റാണെ. കേരളം മിനി പാകിസ്താന്‍ ആണ് എന്നാണ് അദ്ദേഹം പറഞ്ഞത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ജയിച്ചത് അതുകൊണ്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി നേതാവ് പൂനെയില്‍ നടത്തിയ പ്രസംഗം ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെയാണ് ചര്‍ച്ചയായത്.
ഭരണഘടനയെ ആണ് അധിക്ഷേപിച്ചിരിക്കുന്നത് എന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പ്രതികരിച്ചു. എന്‍സിപി ശരദ് പവാര്‍ പക്ഷവും മന്ത്രിയെ വിമര്‍ശിച്ചു. നേരത്തെയും വിവാദ പ്രസ്താവനകള്‍ നടത്തി മാധ്യമങ്ങളില്‍ നിറഞ്ഞ വ്യക്തിയാണ് റാണെ. പ്രകോപന പ്രസ്താവനകള്‍ പാടില്ലെന്ന് പോലീസ് നിര്‍ദേശം നല്‍കിയിരിക്കെയാണ് റാണെ വീണ്ടും വിവാദത്തില്‍ കുരുങ്ങിയത്.
2019ലും 2024ലും നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ നിന്ന് മകിച്ച ഭൂരിപക്ഷത്തില്‍ ജയിച്ചിരുന്നു. രണ്ടാംതവണ രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജയിച്ച രാഹുല്‍ റായ്ബറേലി മണ്ഡലം നിലനിര്‍ത്തിയതോടെ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുകയും പ്രിയങ്ക മല്‍സരിച്ച് ജയിക്കുകയുമായിരുന്നു. ഇക്കാര്യം സൂചിപ്പിച്ചാണ് മഹാരാഷ്ട്രയിലെ തുറമുഖ-ഫിഷറീസ് മന്ത്രിയായ നിതീഷ് റാണെ കേരളത്തെ അധിക്ഷേപിച്ചത്.
രണ്ട് പേടകങ്ങൾ ബഹിരാകാശത്ത് ഒന്നിക്കുന്ന കാഴ്ച; ഇന്ത്യയ്ക്കിത് സുവർണ നേട്ടംRecommended For Youസ്വര്‍ണവില ചാഞ്ചാടുന്നു; ഇന്ന് വില വര്‍ധിച്ചു… ഡോളറും ക്രൂഡ് ഓയിലും ഒപ്പം ചേര്‍ന്നു, അറിയാം പവന്‍ വില”കേരളം മിനി പാകിസ്താനാണ്. അതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കേരളത്തില്‍ നിന്ന് തിരഞ്ഞെടുപ്പില്‍ ജയിച്ചത്. എല്ലാ ഭീകരവാദികളും അവര്‍ക്ക് വോട്ട് ചെയ്തു. ഞാന്‍ സത്യമാണ് പറയുന്നത്. ഭീകരരുടെ പിന്തുണയോടെയാണ് രാഹുലും പ്രിയങ്കയും എംപിമാരായത്”- നിതീഷ് റാണെ പ്രസംഗിച്ചു. അഫ്‌സല്‍ ഖാനെതിരെ ശിവജി ജയിച്ചതിന്റെ ആഘോഷത്തിന്റെ ഭാഗമായി പൂനെയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു റാണെ.
ബിജെപി മന്ത്രിയുടെ പ്രസ്താവനക്കെതിരെ കടുത്ത ഭാഷയില്‍ കോണ്‍ഗ്രസ് രംഗത്തുവന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി മല്‍സരിക്കുമോ എന്ന് ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ വ്യക്തമാക്കണം എന്ന് പവന്‍ ഖേര പ്രതികരിച്ചു. ബിജെപി നേതാക്കള്‍ ഭരണഘടനാ വിരുദ്ധമായ പ്രസ്താവനകള്‍ ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഫഡ്‌നാവിസ് വിഷയത്തില്‍ ഇടപെടണം എന്ന് എന്‍സിപി (എസ്പി) ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ വിവാദ പ്രസ്താവന നടത്തി മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു നിതീഷ് റാണെ. രാംഗിരി മഹാാരജ് സന്യാസിക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ മുസ്ലിങ്ങളെ പള്ളിയില്‍ കയറി തല്ലുമെന്നായിരുന്നു ഒരു പ്രസ്താവന. ഇതിന്റെ വീഡിയോ പ്രതികരിച്ചതോടെയാണ് വിവാദമായത്. ഹിന്ദുക്കളല്ലാത്തവരുമായി ഇടപാട് നടത്തരുതെന്ന് റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍മാരോട് റാണെ ആവശ്യപ്പെട്ടതും വിവാദമായിരുന്നു.