Wednesday, January 8, 2025
HomeIndiaഎംജിയുടെ സൈബർസ്റ്റർ ഇലക്ട്രിക് സ്പോർട്സ് കാർ ഇന്ത്യൻ വിപണിയിലേക്ക്

എംജിയുടെ സൈബർസ്റ്റർ ഇലക്ട്രിക് സ്പോർട്സ് കാർ ഇന്ത്യൻ വിപണിയിലേക്ക്

എംജിയുടെ സൈബർസ്റ്റർ ഇലക്ട്രിക് സ്പോർട്സ് കാർ ഇന്ത്യയിലേക്കെത്തുന്നു. 2025 ജനുവരിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി എക്സ്പോയിൽ വാഹനം അവതരിപ്പിക്കും. പ്രീമിയം ഔട്ട്ലെറ്റുകൾ വഴി ജെഎസ്ഡബ്ല്യൂ എംജി മോട്ടോർ ഇന്ത്യയാണ് വാഹനം വിപണിയിലെത്തിക്കുക. 2021-ൽ ആണ് സൈബർസ്റ്റർ എന്ന ആശയം പിറന്നത്. പിന്നീട് 2023-ൽ ഇം​ഗ്ലണ്ടിൽ നടന്ന ​ഗുഡ് വുഡ് ഫെസ്റ്റിവൽ ഓഫ് സ്പീഡിൽ വാഹനം അവതരിപ്പിച്ചു. 1960-കളിലെ എംജി റോഡ്റ്ററിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സൈബർസ്റ്റർ ഒരുക്കിയത്.

സ്ലീക്ക് എൽ.ഇ.ഡി ഹെഡ് ലാമ്പ്, ഡി.ആർ.എൽ, സ്പ്ലിറ്റഡ് എയർ ഇൻടേക് എന്നിവയാണ് മുൻവശത്തെ മനോഹരമാക്കുന്നത്. അമ്പിന്റെ ആകൃതിയിലുള്ള ടെയിൽ ലൈറ്റുകളാണ് പിൻഭാ​ഗത്തെ പ്രത്യേകത. 19, 20 ഇഞ്ച് ഓപ്ഷനുകളിലുള്ള ഡയമണ്ട് കട്ട് അലോയ് വീലുകൾ വശങ്ങളിൽനിന്ന് ​ഗംഭീര ലുക്ക് സമ്മാനിക്കുന്നുണ്ട്. 4533 ഇഞ്ച് നീളവും 1912 ഇഞ്ച് വീതിയും 1328 ഇഞ്ച് ഉയരവും 2689 ഇഞ്ച് വീൽ ബെയ്സുമാണുള്ളത്.

സ്റ്റെബിലിറ്റിയും ഹാൻഡ്ലിങും ഉറപ്പാക്കാനായി മുന്നിൽ ഇരട്ട വിഷ്ബോൺ സസ്പെൻഷനും പിന്നിൽ ഫൈവ് ലിങ്ക് ഇൻഡിപെൻഡന്റ് സസ്പെൻഷനുമാണ് നൽകിയത്. വാഹനത്തിന്റെ ഭാരം മുന്നിലും പിന്നിലും 50:50 എന്ന തുല്യ അനുപാതത്തിൽ ക്രമീകരിച്ചതിനാൽ സമതുലിതമായ ട്രാക്ഷൻ ലഭിക്കാൻ സഹായിക്കും.

കുത്തനെ ക്രമീകരിച്ചിരിക്കുന്ന ഇൻഫൊടെയിൻമെന്റ് സിസ്റ്റം ഉൾപ്പടെ മൂന്ന് സ്ക്രീനുകളാണ് ഡാഷ് ബോർഡിലുള്ളത്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ, 5ജി, കണക്ടഡ് കാർ ടെക്, വയർലെസ് ചാർജിങ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് സീറ്റുകൾ, ബോസിന്റെ പ്രീമിയം സൗണ്ട് സിസ്റ്റം എന്നിവ ഉൾപ്പടെ നിരവധി ഫീച്ചറുകളാണ് സൈബർസ്റ്ററിൽ എംജി നൽകിയിരിക്കുന്നത്.

503 ബി.എച്ച്.പിയും 725 എൻ.എം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന വമ്പൻ കരുത്തുള്ള ഇരട്ട മോട്ടോറാണ് സൈബർസ്റ്ററിൽ ഘടിപ്പിച്ചിരിക്കുന്നത്. ഉയർന്ന താപനിലയിലും സ്ഥിരതയുള്ള പ്രകടനം കാഴ്ചവെയ്ക്കാൻ സഹായിക്കുന്നതിന് 8ലെയർ ഫ്ലാറ്റ് വയർ വൈയിൻഡിങും ഓയിൽ കൂളിങും ഉൾപ്പടെ നൂതന സാങ്കേതികവിദ്യയിലാണ് ഈ മോട്ടോറിൽ സജ്ജമാക്കിയിട്ടുള്ളത്

സ്ലിം ആയ 77 kWh ബാറ്ററി പായ്ക്കാണ് പ്രധാന സവിശേഷത. ഒറ്റ ചാർജിൽ 580 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേ​ഗം കൈവരിക്കാൻ വേണ്ടതോ വെറും 3.2 സെക്കൻഡ് മാത്രം. ഓൾ വീൽ ഡ്രൈവ് സംവിധാനവും ഉണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments