Wednesday, January 1, 2025
HomeNewsമുവാൻ വിമാനപകടം: മരണം 179, തലതാഴ്ത്തി നിൽക്കുന്നു എന്ന് ജെജു എയർ ലൈൻസ്, മാപ്പു പറഞ്ഞ്...

മുവാൻ വിമാനപകടം: മരണം 179, തലതാഴ്ത്തി നിൽക്കുന്നു എന്ന് ജെജു എയർ ലൈൻസ്, മാപ്പു പറഞ്ഞ് കമ്പനി

സോൾ : ദക്ഷിണ കൊറിയയില്‍ വിമാനം അപകടത്തില്‍പെട്ട സംഭവത്തില്‍ മാപ്പ് പറഞ്ഞു വിമാനകമ്പനിയായ ജെജു എയർ. നിര്‍ഭാഗ്യകരമായ സംഭവത്തില്‍ തങ്ങള്‍ തലതാഴ്ത്തി നില്‍ക്കുകയാണെന്നു ജെജു എയർ ഇറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. സാധ്യമായതെന്തും ചെയ്യും. ദാരണുമായ സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും എയർലൈൻസ് അധികൃതർ വ്യക്തമാക്കി. 

അപകടത്തിനു പിന്നാലെ ജെജു എയർ വെബ്സൈറ്റിൽ പൊതുമാപ്പ് നോട്ടിസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദുഃഖസൂചകമായി എയര്‍ലൈന്‍സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്‌ മിനിമല്‍ ഡിസൈനിലേക്ക് മാറി. അപകടത്തില്‍പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. 

സൈന്യവുമായി സഹകരിച്ചുള്ള അടിയന്തര രക്ഷാപ്രവര്‍ത്തനം മാത്രമാണ് ജെജു എയര്‍ നടത്തുന്നതെന്നും കമ്പനി അറിയിച്ചു. പ്രാദേശിക സമയം രാവിലെ 9ന് നടന്ന അപകടത്തിൽ മരണസംഖ്യ 179 ആയി. 181 പേരുമായി പറന്ന വിമാനം ലാൻഡിങ്ങിനിടെ ആയിരുന്നു പൊട്ടിത്തെറിച്ചത്. രണ്ട് ക്രൂ മെംബേർസ് മാത്രമാണ് രക്ഷപെട്ടത് എന്നാണ് വിവരം . പക്ഷി ഇടിച്ചതാകാം അപകട കാരണമെന്നാണു പ്രാഥമിക വിവരം. എന്നാൽ ലാൻഡിംഗ് ഗിയർ തകരാർ ആണ് അപകട കാരണം എന്ന് മറ്റൊരു സ്ഥീരീകരിക്കാത്ത റിപ്പോർട്ടും ഉണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments