അരിസോണ: കുടുംബ തർക്കത്തിനിടെ അരിസോണയിലെ ഫീനിക്സ് സ്കൈ ഹാർബർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൂന്ന് പേർക്ക് വെടിയേറ്റു. സംഭവത്തിൽ ഒരാൾക്ക് കുത്തേറ്റതായും പൊലീസ് പറഞ്ഞു.
സുരക്ഷാ പരിധിക്ക് പുറത്തുള്ള ടെർമിനൽ 4 റെസ്റ്റോറൻ്റിലാണ് സംഭവം നടന്നത്. ബുധനാഴ്ച രാത്രി 9:45 ഓടെ മൂന്ന് പേരെ വെടിയേറ്റ പരിക്കുകളോടെ ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു. പിന്നീട് ഉദ്യോഗസ്ഥർ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെയും പുരുഷനെയും പാർക്കിംഗ് ഗാരേജിൽ കണ്ടു. പുരുഷന് കുത്തേറ്റിരുന്നു. കുടുംബ തർക്കത്തെ തുടർന്നുണ്ടായ വഴക്കാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.
പരിക്കേറ്റ നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിയേറ്റ ഒരു സ്ത്രീ ഗുരുതരാവസ്ഥയിലാണെന്നും രണ്ട് പുരുഷന്മാരുടെയും കുത്തേറ്റയാളുടെ നില തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു.