Wednesday, December 25, 2024
HomeBreakingNewsക്ഷേമപെൻഷൻ തട്ടിപ്പിൽ ആരോഗ്യ വകുപ്പ് ജീവനക്കാർക്കെതിരെ നടപടി: 18% പലിശ സഹിതം തിരിച്ചുപിടിക്കും, വകുപ്പുതല...

ക്ഷേമപെൻഷൻ തട്ടിപ്പിൽ ആരോഗ്യ വകുപ്പ് ജീവനക്കാർക്കെതിരെ നടപടി: 18% പലിശ സഹിതം തിരിച്ചുപിടിക്കും, വകുപ്പുതല നടപടിക്കും സാധ്യത

തിരുവനന്തപുരം: ക്ഷേമപെൻഷൻ തട്ടിപ്പ് സംഭവത്തിൽ കൂടുതൽ ജീവനക്കാർക്കെതിരെ നടപടിയെടുത്ത് ആരോ​ഗ്യവകുപ്പ്. അനധികൃതമായി പെൻഷൻ കൈപ്പറ്റിയ 373 ജീവനക്കാർക്കെതിരെയാണ് ആരോ​ഗ്യവകുപ്പ് നടപടിയെടുത്തിരിക്കുന്നത്. ഈ പണം 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കും. ഇത് കൂടാതെ ജീവനക്കാർക്കെതിരെ വകുപ്പുതല നടപടിയുമുണ്ടാകും. അറ്റൻഡർമാർ, ക്ലർക്ക്, നഴ്സിം​ഗ് അസിസ്റ്റന്റുമാർ തുടങ്ങിയവർ തട്ടിപ്പ് നടത്തിയവരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. അനര്‍ഹര്‍ കയറിക്കൂടാന്‍ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. അതേസമയം അനര്‍ഹർ പെൻഷ കൈപ്പറ്റുന്നതിൽ സർക്കാർ ഉത്തരവിലെ പഴുതുകളും കാരണമാകുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments