വാഷിംഗ്ടണ്‍ : ഡെമോക്രാറ്റിക് നേതാവായ യുഎസ് മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനെ (78) തിങ്കളാഴ്ച പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അദ്ദേഹത്തിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു. എന്നാല്‍ ആരോഗ്യനില മെച്ചപ്പെട്ടെന്നും അടിയന്തര സാഹചര്യങ്ങളൊന്നുമില്ലെന്നും എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ജോര്‍ജ്ജ്ടൗണ്‍ യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.യുഎസിന്റെ നാല്പ്പത്തിരണ്ടാമത് പ്രസിഡന്റായിരുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ ക്ലിന്റണ്‍, ജോര്‍ജ് എച്ച് ബുഷിനെ പരാജപ്പെടുത്തിയാണു 1993-ല്‍ പ്രസിഡന്റായത്. അമേരിക്കന്‍ പ്രസിഡന്റുമാരില്‍ ഏറ്റവും ചെറുപ്പത്തില്‍ പ്രസിഡന്റായവരുടെ പട്ടികയില്‍ മൂന്നാമതാണ് ബില്‍ ക്ലിന്റന്റെ സ്ഥാനം