വയനാട്: വയനാട് ലോക്സഭ മണ്ഡലത്തിൽ നിന്നുള്ള കോണ്‍ഗ്രസ് എം.പി പ്രിയങ്ക ഗാന്ധിയുടെ വിജയം ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി. ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന നവ്യ ഹരിദാസ് ആണ് ഹർജി നൽകിയത്. ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക മത്സരിച്ചത് സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ചാണെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശപത്രികയുടെ സൂക്ഷ്മപരിശോധന സമയത്തും സമാന ആരോപണം ബി.ജെ.പി ഉയർത്തിയിരുന്നു. ആരോപണം തള്ളിയ മുഖ്യ തെരഞ്ഞെടുപ്പ് വരണാധികാരി കൂടിയായ കലക്ടർ പത്രിക സ്വീകരിക്കുകയായിരുന്നു.