Sunday, December 22, 2024
HomeScienceമൃഗത്തിന്റെ അവയവവുമായി ജീവിക്കുന്ന മനുഷ്യനായി ടൊവാന: പന്നിയുടെ വൃക്ക സ്വീകരിക്കുന്ന മൂന്നാമത്തെ വ്യക്തി

മൃഗത്തിന്റെ അവയവവുമായി ജീവിക്കുന്ന മനുഷ്യനായി ടൊവാന: പന്നിയുടെ വൃക്ക സ്വീകരിക്കുന്ന മൂന്നാമത്തെ വ്യക്തി

വാഷിംഗ്ടൺ: ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക സ്വീകരിച്ച് അലബാമ സ്വദേശിയായ 53 കാരി ടൊവാന ലൂൺലി. വൃക്കമാറ്റിവെച്ച് മൂന്നാഴ്ചയ്ക്ക് ശേഷം വൃക്ക വിജയകരമായി പ്രവർത്തിക്കുന്നതായി ന്യൂയോർക്കിലെ എൻ.വൈ.യു ലാങ്കോൺ ആരോഗ്യവിഭാഗം അധികൃതർ ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇതോടെ മൃഗത്തിന്റെ അവയവവുമായി ജീവിക്കുന്ന മനുഷ്യനായി ടൊവാന മാറി. എ.എഫ്.പി വാർത്താ ഏജൻസിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

1999-ൽ തന്റെ അമ്മയ്ക്ക് ടൊവാന ഒരു വൃക്ക ദാനം ചെയ്തിരുന്നു. നീണ്ടവർഷത്തെ ഗർഭകാല പ്രശ്നം കൊണ്ട് ടൊവാനയുടെ രണ്ടാമത്തെ വൃക്ക തകരാറിലായതോടെയാണ് പന്നിയുടെ വൃക്ക വെച്ചുപിടിപ്പിക്കാൻ തീരുമാനിച്ചത്. പരീക്ഷണം വിജയിച്ചതോടെ ഇതൊരു അനുഗ്രഹം എന്ന കുറിപ്പോടു കൂടിയാണ് ആശുപത്രി അധികൃതർ വാർത്താക്കുറിപ്പിറക്കിയിരിക്കുന്നത്.

പരീക്ഷണം വിജയകരമായത് അവയവത്തിനായി കാത്ത് നിൽക്കുന്ന നിരവധി പേർക്ക് അനുഗ്രഹമാകുമെന്നാണ് അധികൃതർ കരുതുന്നത്.അമേരിക്കയിൽ മാത്രം ഏകദേശം ഒരുലക്ഷത്തോളം ആളുകൾ അവയവദായകരെ കാത്തിരിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതിൽ തൊണ്ണൂറായിരത്തോളം പേർക്ക് വൃക്കയാണ് ആവശ്യമുള്ളത്.വൃക്ക തകരാറിലായതോടെ ടൊവാന ലൂൺലി 2016 മുതൽ ഡയാലിസിസ് ചെയ്ത് വരികയായിരുന്നു.

അവയവത്തിനായി ഇപ്പോൾ തന്നെ നീണ്ട കാത്തിരിപ്പുണ്ട് എന്നതിനപ്പുറം ആന്റിബോഡി പ്രശ്നം വൃക്ക സ്വീകരണത്തിന് തടസ്സമാകാൻ സാധ്യതയുണ്ടെന്ന ഡോക്ടർമാരുടെ വിലയിരുത്തലും കൂടി വന്നതോടെയാണ് പന്നിയുടെ വൃക്ക സ്വീകരിക്കാൻ ഇവർ തയ്യാറായത്.മൂന്നാഴ്ച മുന്നേയായിരുന്നു പരീക്ഷണം. ഇത് പുതിയ അവയവത്തിന് സമാനമായി പ്രവർത്തിക്കുന്നുവെന്ന കണ്ടതോടെയാണ് ഔദ്യോഗിക വാർത്താക്കുറിപ്പിറിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായി. ഇതോടെ പന്നികളുടെ വൃക്ക മാറ്റി വെക്കുന്ന മൂന്നാമത്തെയാളായി ലൂൺലി മാറി. നേരത്തെ വൃക്കമാറ്റിവെച്ച രണ്ടുപേരും മരണപ്പെട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments