Sunday, December 22, 2024
HomeGulfലോലമായ പൂക്കളാണ് സ്ത്രീകള്‍, അടുക്കളക്കാരികളല്ല: ഇറാൻ പരമാധികാരി

ലോലമായ പൂക്കളാണ് സ്ത്രീകള്‍, അടുക്കളക്കാരികളല്ല: ഇറാൻ പരമാധികാരി

ടെഹ്‌റാന്‍ : ലോലമായ ഒരു പൂവാണ് സ്ത്രീയെന്നും വെറുമൊരു അടുക്കളക്കാരിയല്ലെന്നും ഇറാന്റെ പരമാധികാരി ആയത്തുല്ല ഖമനയി. ഇറാനിൽ സ്ത്രീകൾ നേരിടുന്ന അവകാശ ലംഘനകള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്കിടെയാണ് ആയത്തുല്ല ഖമനയിയുടെ കുറിപ്പ്. 

‘‘ലോലമായ പൂക്കളാണ് സ്ത്രീകള്‍, അടുക്കളക്കാരിയല്ല. പൂവിനെ പരിപാലിക്കും പോലെ സ്ത്രീകളോട് പെരുമാറണം. പൂവിനെ നല്ലതു പോലെ പരിചരിക്കണം. അതിന്റെ പുതുമയും സുഖകരമായ പരിമളവും പ്രയോജനപ്പെടുത്തുകയും അന്തരീക്ഷത്തെ സുഗന്ധപൂരിതമാക്കാൻ ഉപയോഗപ്പെടുത്തുകയും വേണം’’ – ആയത്തുല്ല ഖമനയി എക്സിൽ‌ കുറിച്ചു.

കുടുംബത്തില്‍ സ്ത്രീകളുടേയും പുരുഷന്മാരുടെയും പങ്കാളിത്തം ഓർമിപ്പിച്ച് മറ്റൊരു കുറിപ്പും ആയത്തുല്ല ഖമനയി എക്സിൽ പോസ്റ്റ് ചെയ്തു. കുടുംബത്തിന്റെ ചെലവുകളുടെ ഉത്തരവാദിത്തം പുരുഷനാണെന്നും കുഞ്ഞുങ്ങളെ പരിപാലിക്കേണ്ടതിന്റെ ചുമതല സ്ത്രീകള്‍ക്കാണെന്നുമാണ് കുറിപ്പില്‍ പറയുന്നത്. ഈ ചുമതലകള്‍ ഒരിക്കലും മേധാവിത്വത്തെ സൂചിപ്പിക്കുന്നതല്ല. ഇവ വ്യത്യസ്തമായ യോഗ്യതകളാണ്. പുരുഷന്മാരുടെയും സ്ത്രീകളുടേയും അവകാശങ്ങള്‍ ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കാനാകില്ലെന്നും ആയത്തുല്ല ഖമനയി പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments