Sunday, December 22, 2024
HomeBreakingNewsരാജസ്ഥാനില്‍ എല്‍പിജി ട്രക്കും സിഎന്‍ജി ട്രക്കും തമ്മില്‍ കൂട്ടിയിടിച്ച് അപകടം; അഞ്ച് മരണം

രാജസ്ഥാനില്‍ എല്‍പിജി ട്രക്കും സിഎന്‍ജി ട്രക്കും തമ്മില്‍ കൂട്ടിയിടിച്ച് അപകടം; അഞ്ച് മരണം

ജയ്പൂര്‍: രാജസ്ഥാനില്‍ എല്‍പിജി ട്രക്കും സിഎന്‍ജി ട്രക്കും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ജയ്പൂരിലെ അജ്മീര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പിന് സമീപമാണ് അപകടം നടന്നത്. അപകടത്തില്‍ അഞ്ചുപേര്‍ക്ക് ജീവന്‍ നഷ്ടമായതായാണ് വിവരം. 20 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് പരിസരത്തുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ക്ക് തീപിടിച്ചിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കുന്നതിനായി പോലീസും അഗ്നിശമന സേനയും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

24 ഓളം പേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. ഇവരെ സവായ് മാന്‍ സിങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ 40 ഓളം വാഹനങ്ങള്‍ക്ക് തീപിടിച്ചതായി ജയ്പൂര്‍ ഡിഎം ജിതേന്ദ്ര സോണി പറഞ്ഞു.

സംഭവം നടന്ന ഉടന്‍ തന്നെ അഗ്നിശമന സേനയും ആംബുലന്‍സും സ്ഥലത്തെത്തിയിരുന്നു. നിലവില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി. 1-2 വാഹനങ്ങളില്‍ തീപിടിച്ചത് നിയന്ത്രണവിധേയമാക്കാനുള്ള ശ്രമിത്തിലാണെന്നും ഡിഎം വ്യക്തിമാക്കി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ ആശുപത്രിയിലെത്തി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യ സ്ഥിതി വിലയിരുത്തി. ജയ്പൂര്‍-അജ്മീര്‍ ദേശീയപാതയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ മരണം സംഭവിച്ചതില്‍ അദ്ദേഹം എക്‌സിലൂടെ വേദന രേഖപ്പെടുത്തുകയും ചെയ്തു.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ ആശുപത്രിയിലെത്തി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യ സ്ഥിതി വിലയിരുത്തി. ജയ്പൂര്‍-അജ്മീര്‍ ദേശീയപാതയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ മരണം സംഭവിച്ചതില്‍ അദ്ദേഹം എക്‌സിലൂടെ വേദന രേഖപ്പെടുത്തുകയും ചെയ്തു.

അപകടത്തെ കുറിച്ച് വിവരം ലഭിച്ചയുടന്‍ തന്നെ താന്‍ എസ്എംഎസ് ആശുപത്രിയിലെത്തി. പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കാനുള്ള എല്ലാ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments