Sunday, December 22, 2024
HomeBreakingNewsവിരാട് കോലി യുകെയിലേക്കു താമസം മാറാൻ ആലോചിക്കുന്നതായി സൂചന

വിരാട് കോലി യുകെയിലേക്കു താമസം മാറാൻ ആലോചിക്കുന്നതായി സൂചന

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി യുകെയിലേക്കു താമസം മാറാൻ ആലോചിക്കുന്നതായി കോലിയുടെ ആദ്യകാല പരിശീലകൻ രാജ്കുമാർ ശർമ. കുടുംബത്തോടൊപ്പം ലണ്ടൻ നഗരത്തിൽ വീടെടുത്ത് മാറാൻ കോലിക്ക് താൽപര്യമുണ്ടെന്ന് രാജ്കുമാർ ശർമ ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു. ബോർഡര്‍– ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയുടെ ഭാഗമായി ഓസ്ട്രേലിയയിലാണ് കോലിയുള്ളത്.

‘‘വിരാടിന് ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ലണ്ടനിലേക്കു പോയി താമസിക്കാൻ താൽപര്യമുണ്ട്. അദ്ദേഹം ഉടൻ തന്നെ ഇന്ത്യ വിട്ട് അവിടെ സ്ഥിരതാമസമാക്കും.’’– രാജ്കുമാർ ശർമ പ്രതികരിച്ചു. ‘‘കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് കോലി ഇപ്പോൾ നടത്തുന്നത്. ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ കോലി സെഞ്ചറി നേടി. അടുത്ത മത്സരങ്ങളിൽ കോലി രണ്ടു സെഞ്ചറികൾ കൂടി നേടുമെന്നാണ് എനിക്കു തോന്നുന്നത്.’’

‘‘കോലി ആസ്വദിച്ചു ക്രിക്കറ്റ് കളിക്കുകയാണ്. അദ്ദേഹത്തിന്റെ ഫോം ഇവിടെ വിഷയമല്ല. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ എങ്ങനെ കളിക്കണമെന്നും ടീമിനെ വിജയിപ്പിക്കണമെന്നും വിരാട് കോലിക്കു നന്നായി അറിയാം. അദ്ദേഹം ഫിറ്റാണ്. വിരമിക്കാൻ പ്രായമായിട്ടില്ല. കോലി അഞ്ചു വർഷം കൂടി കളിക്കുമെന്നാണ് എനിക്കു തോന്നുന്നത്. 2027 ലെ ഏകദിന ലോകകപ്പും കളിക്കും. കോലിയെ എനിക്ക് കഴിഞ്ഞ 26 വർഷമായി അറിയാം എന്നുംരാജ്കുമാർ ശർമ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments