Sunday, December 22, 2024
HomeAmericaആശങ്കപെടേണ്ട കാര്യം ഒന്നും തന്നെ ഇല്ലാ: ദുരൂഹസാഹചര്യങ്ങളിൽ കണ്ട ഡ്രോണുകളെ പറ്റി ബൈഡൻ

ആശങ്കപെടേണ്ട കാര്യം ഒന്നും തന്നെ ഇല്ലാ: ദുരൂഹസാഹചര്യങ്ങളിൽ കണ്ട ഡ്രോണുകളെ പറ്റി ബൈഡൻ

വാഷിങ്ടണ്‍: അമേരിക്കയില്‍ പലയിടത്തും ഒരേസമയത്ത് സംശയാസ്പദമായി ഡ്രോണുകള്‍ കണ്ട സംഭവത്തില്‍ ജോ ബൈഡൻ്റെ പ്രതികരണം. രാജ്യത്ത് ഹീനമായ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ദുരൂഹമായ ഒരു പ്രവൃത്തിയും രാജ്യത്ത് നടക്കുന്നില്ല. പരിശോധനകളും പഠനങ്ങളും നടന്നുവരികയാണ്. ഭയപ്പെടാനുള്ള സാഹചര്യമുണ്ടെന്ന് കരുതുന്നില്ല. എന്നിരുന്നാലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഈ സാഹചര്യത്തെ ഗൗരവത്തോടെ നിരീക്ഷിക്കുന്നുണ്ട്,’ ബൈഡന്‍ തന്റെ പ്രസ്താവനയില്‍ പറഞ്ഞു.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ അറിയാതെ ഇത്തരം സംഭവങ്ങള്‍ നടക്കില്ലെന്നും ഉദ്യോഗസ്ഥര്‍ ആര്‍ക്കോവേണ്ടി മനഃപൂര്‍വം കാര്യങ്ങള്‍ രഹസ്യമാക്കി വെക്കുകയാണെന്നുമുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണത്തിന് പിന്നാലെയാണ് ബൈഡന്റെ പ്രതികരണം.

യു.എസിന്റെ പലഭാഗത്തും, പ്രത്യേകിച്ച്‌ ന്യൂജേഴ്‌സിയിലുമാണ് സംശയാസ്പദമായ രീതിയില്‍ പറക്കുന്ന വസ്തുക്കൾ ജനങ്ങളുടെ ശ്രദ്ധയില്‍പെട്ടത്. പിന്നാലെ പലതരം കഥകള്‍ പ്രചരിച്ചു.ഡ്രോണ്‍ വിഷയം രാജ്യസുരക്ഷയെ ബാധിക്കുന്നതല്ലെന്ന് പെന്റഗണ്‍ പറഞ്ഞെങ്കിലും അതിന് പിന്നിലാരാണെന്നും എന്തുകൊണ്ടാണ് സംഭവിക്കുന്നതെന്നും വിശദീകരിക്കാന്‍ അവര്‍ക്കായിരുന്നില്ല.

അതേസമയം, അജ്ഞാത ഡ്രോണുകള്‍ ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചതോടെ അമേരിക്കന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗം, ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍, ഡിഫന്‍സ് ഡിപ്പാര്‍ട്ടുമെന്റ് എന്നീ വിഭാഗങ്ങള്‍ സംയുക്തമായി പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇതിന് സമാനമായ പ്രതികരണമാണ് ബൈഡനും നടത്തിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments