ഓസ്‌ട്രേലിയയില്‍ നടക്കുന്ന ഗാബ ടെസ്റ്റ് മത്സരത്തിനിടെ അപ്രതീക്ഷിതമായാണ് ഇന്ത്യന്‍ ക്രിക്കറ്റ്താരം രവിചന്ദ്രന്‍ അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 2010 ജൂണിലാണ് അശ്വിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയത്.ഗാബ മത്സരത്തിന്റെ അഞ്ചാം ദിനം ഡ്രെസിങ് റൂമില്‍ വെച്ച് വിരാട് കോഹ്ലിയും അശ്വിനും തമ്മിലുള്ള സംസാരത്തിനിടെ ഇരുവരും വൈകാരികമായി സംസാരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ആ സമയത്തു തന്നെ അശ്വിന്‍ വിരമിക്കുമോ എന്ന ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ താന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന കാര്യം അശ്വിന്‍ എക്സില്‍ കുറിക്കുകയായിരുന്നു.
‘ഏറെ ആലോചിച്ചതിനു ശേഷം ഞാന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനമെടുക്കുകയാണ്. ഒരുപാട് മറക്കാനാവാത്ത മുഹൂര്‍ത്തങ്ങള്‍ ക്രിക്കറ്റിലുണ്ടായിട്ടുണ്ട്. എന്റെ പരിശീലകര്‍ക്കും കൂടെ കളിച്ചവര്‍ക്കും ആരാധകര്‍ക്കും നന്ദി. ടെസ്റ്റ് ക്രിക്കറ്റ് എന്നും എന്റെ മനസിലുണ്ടാവും’ അശ്വിന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
നിര്‍ണായക മത്സരങ്ങളിലെല്ലാം ഇന്ത്യയുടെ രക്ഷക്കെത്തിയ താരമാണ് അശ്വിന്‍. 13 വര്‍ഷം നീണ്ട കരിയറിലായി 537 വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇന്ത്യക്കായി 106 ടെസ്റ്റിലും 116 ഏകദിനത്തിലും 65 ടി20യിലും താരം കളിച്ചിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റിലുമായി 775 വിക്കറ്റാണ് നേടിയത്. ടെസ്റ്റില്‍ 6 സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. 2011ല്‍ ഏകദിന ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമിലെ അംഗമാണ്. ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയ താരമാണ് (11). അനില്‍ കുംബ്ലെയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ ബൗളറാണ്.