Sunday, December 22, 2024
HomeScienceഭൂമിയിൽ മാത്രമല്ല ബഹിരകാശ നിലയത്തിലും ക്രിസ്തുമസ് ആഘോഷം : ചിത്രങ്ങൾ പുറത്തു വിട്ട് നാസ

ഭൂമിയിൽ മാത്രമല്ല ബഹിരകാശ നിലയത്തിലും ക്രിസ്തുമസ് ആഘോഷം : ചിത്രങ്ങൾ പുറത്തു വിട്ട് നാസ

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് എന്ന് തിരികെ ഭൂമിയിലെത്തുമെന്ന് കൃത്യമായ ഉറപ്പില്ലാതെ കഴിയുകയാണ് ഇന്ത്യന്‍ വംശജയായ സുനിത വില്യംസ്. ദീര്‍ഘകാലം ബഹിരാകാശത്ത് കഴിഞ്ഞതിനാല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാമെന്ന ആശങ്ക നിലനില്‍ക്കുന്നതിനിടെയും ആഘോഷങ്ങളെ മാറ്റിവെക്കില്ലെന്ന സൂചന നല്‍കുകയാണവര്‍. ബഹിരാകാശ നിലയത്തില്‍ ക്രിസ്മസ് ആഘോഷത്തിരക്കിലാണ് സുനിതയും സഹപ്രവര്‍ത്തകരും. സാന്താ തൊപ്പി ധരിച്ച സുനിതയുടേയും മറ്റൊരു ബഹിരാകാശ യാത്രികനായ ഡോണ്‍ പെറ്റിന്റേയും ചിത്രം നാസ തന്നെ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.

ബഹിരാകാശ നിലയത്തില്‍ നിന്ന് ഹാം റേഡിയോയിലുടെ സംസാരിക്കുന്നതിനിടെ പോസ് ചെയ്ത ചിത്രങ്ങളാണ് നാസ എക്സ് പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്നത്. നാസയുടെ സ്പേസ് എക്സ് ഡ്രാഗണ്‍ കാപസ്യൂള്‍ നേരത്തെ യാത്രികാര്‍ക്കായുള്ള ക്രിസ്മസ് സമ്മാനങ്ങളും ഭക്ഷണ സാധനങ്ങളും എത്തിച്ചിരുന്നു. ഭൂമിയില്‍ നിന്നും അയച്ച സാധനങ്ങള്‍ ഉപയോഗിച്ച് ഭക്ഷണമടക്കമുണ്ടാക്കി ക്രിസ്മസ് അവധിയാഘോഷത്തിന്റെ മാറ്റ്കൂട്ടാന്‍ സംഘം ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്.

ക്രിസ്മസിന് മുന്‍പെ തന്നെ കുടുംബവുമായി സംസാരിക്കാനുള്ള വഴിയൊരുങ്ങുമെന്നും യാത്രികര്‍ പ്രതീക്ഷിക്കുന്നുണ്ട്. യാത്രികരെ ഫെബ്രുവരി മാസത്തോടെ തന്നെ ഭൂമിയിലേക്ക് തിരിച്ചെത്തിക്കാനുള്ള പദ്ധതികളും നാസ ഒരുക്കുന്നുണ്ട്. നേരത്തെ ബഹിരാകാശ നിലയത്തില്‍ സുനിത ലെറ്റിയൂസ് ചെടി വളര്‍ത്തുന്നുവെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. ഭൂഗുരുത്വം കുറഞ്ഞ അവസ്ഥയില്‍ വെള്ളത്തിന്റെ അളവ് എത്രത്തോളം സസ്യങ്ങളെ സ്വാധീനിക്കുന്നു എന്നറിയാനുള്ള പരീക്ഷണത്തിന്റെ ഭാഗമായിട്ടായിരുന്നു ചെടിവളര്‍ത്തല്‍.

ബോയിങ് സ്റ്റാര്‍ലൈനറിന്റെ പരീക്ഷണ പറക്കലിന്റെ ഭാഗമായി ബഹിരാകാശ നിലയത്തില്‍ എത്തിയതാണ് സുനിത വില്യംസും സഹസഞ്ചാരി ബച്ച് വില്‍മോറും. പേടകത്തിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇരുവര്‍ക്കും അതേ പേടകത്തില്‍ ഭൂമിയിലേക്ക് തിരിച്ചിറങ്ങാനായില്ല. 2024 ജൂണ്‍ മുതല്‍ ബഹിരാകാശ നിലയത്തില്‍ തുടരുകയാണ് ഇരുവരും.

നിലവില്‍ സുനിത വില്യംസിനൊപ്പം ബച്ച് വില്‍മോര്‍ എന്ന ബഹിരാകാശ യാത്രികനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുണ്ട്. ഇരുവരും പരസ്പരം സഹായിച്ചാണ് മുന്നോട്ടുപോകുന്നത്.ജൂണ്‍ ഏഴിന് എത്തി തിരികെ 13 ന് മടങ്ങാനായിരുന്നു പദ്ധതി. ഇനി 2025 ഫെബ്രുവരിയില്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് തിരിക്കുന്ന സ്‌പേസ് എക്‌സിന്റെ ക്രൂ9 പേടകത്തില്‍ ഇരുവരെയും തിരികെ എത്തിക്കാനാണ് നാസയുടെ പദ്ധതി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments