Monday, December 23, 2024
HomeAmerica100 ബില്ല്യൺ ഡോളർ യുസ്സിൽ നിക്ഷേപിക്കാൻ ഒരുങ്ങി സോഫ്റ്റ് ബാങ്ക്

100 ബില്ല്യൺ ഡോളർ യുസ്സിൽ നിക്ഷേപിക്കാൻ ഒരുങ്ങി സോഫ്റ്റ് ബാങ്ക്

വാഷിങ്ടൺ: അടുത്ത നാല് വർഷത്തിനുള്ളിൽ യുഎസ് പ്രോജക്ടുകളിൽ 100 ​​ബില്യൺ ഡോളർ നിക്ഷേപിക്കാൻ പദ്ധതിയിടുന്നതിനായി സോഫ്‌റ്റ്ബാങ്ക് ഗ്രൂപ്പ് സിഇഒ മസയോഷി സോണുമായി നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഫ്ലോറിഡയിലെ കൂടിക്കാഴ്ച നടത്തും. അമേരിക്കയിൽ സോഫ്റ്റ് ​ബാങ്ക് നിക്ഷേപം നടത്താൻ തീരുമാനിച്ചതായി സൂചനയുണ്ട്. ജാപ്പനീസ് ടെക്‌നോളജി ഗ്രൂപ്പായ സോഫ്റ്റ്‌ബാങ്ക് വിവിധ കമ്പനികളിൽ നിക്ഷേപിക്കുന്നതിന്റെ ഭാ​ഗമായാണ് യുഎസിലും എത്തുന്നത്.സെർച്ച് എഞ്ചിൻ യാഹൂ, ചൈനീസ് റീട്ടെയിലർ ആലിബാബ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കമ്പനിയായ എൻവിഡിയ എന്നീ കമ്പനികളിലും സോഫ്റ്റ് ബാങ്ക് നിക്ഷേപിക്കും,

ഒരു ബില്യൺ ഡോളറിലധികം മൂല്യമുള്ള ഊർജ പദ്ധതികളടക്കം മറ്റ് നിർമാണങ്ങൾക്കുമുള്ള ഫെഡറൽ പെർമിറ്റുകൾ വേഗത്തിലാക്കുമെന്ന് ട്രംപ് അറിയിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം വരുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സിൽ 1 ബില്യൺ ഡോളർ നിക്ഷേപം നടത്തുന്ന ഏതൊരാൾക്കും എല്ലാ പാരിസ്ഥിതിക അനുമതികളും ഉൾപ്പെടെ എല്ലാ അംഗീകാരങ്ങളും അനുമതികളും ലഭിക്കുമെന്നും ട്രംപ് അറിയിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments