Sunday, December 22, 2024
HomeWorldവ്യവസ്ഥകൾ ലംഘിച്ചത് വിനയായി: പാകിസ്താന് 500 മില്യൺ ഡോളറിന്റെ വായ്പ മരവിപ്പിച്ച് ലോകബാങ്ക്

വ്യവസ്ഥകൾ ലംഘിച്ചത് വിനയായി: പാകിസ്താന് 500 മില്യൺ ഡോളറിന്റെ വായ്പ മരവിപ്പിച്ച് ലോകബാങ്ക്

വാഷിങ്ങ്ടൺ : വ്യവസ്ഥകൾ പാലിക്കാത്തതിനാൽ പാകിസ്ഥാന് 500 മില്യൺ ഡോളറിന്റെ വായ്പ ലോകബാങ്ക് മരവിപ്പിച്ചു. ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട് പർച്ചേസ് പവർ കരാർ പരിഷ്കരിക്കുന്നത് ഉൾപ്പെടെയുള്ളവ വ്യവസ്ഥകളാണ് പാകിസ്ഥാൻ ലം​ഘിച്ചത്.

ഊർജ രം​ഗത്ത് പാകിസ്ഥാന് വേണ്ടിയുള്ള 500 മുതൽ 600 മില്യൺ ഡോളർ വരെയുള്ള വായ്പ ലോകബാങ്ക് റദ്ദാക്കിയതായി പാകിസ്ഥാൻ സർക്കാർ സ്ഥിരീകരിച്ചു. 500 മില്യൺ ഡോളറായി നിശ്ചയിച്ചിരുന്ന വായ്പാ തുക പിന്നീട് 600 മില്യൺ ഡോളറായി ഉയർത്തി. നടപ്പ് സാമ്പത്തിക വർഷത്തിൽ പാകിസ്ഥാന് പുതിയ വായ്പകളില്ലെന്നും ലോകബാങ്ക് അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്ഥാന് തിരിച്ചടിയാണ് ലോക ബാങ്കിന്റെ തീരുമാനമെന്നും അധികൃതർ വിലയിരുത്തി. പാകിസ്ഥാന്റെ പേസ് (PACE) പ്രോഗ്രാമിന് 2021 ജൂണിലാണ് ലോകബാങ്ക് അംഗീകാരം നൽകിയത്. 400 മില്യൺ യുഎസ് ഡോളറിൻ്റെ ആദ്യ ഗഡു ഇതിനകം നൽകി. സ്വതന്ത്ര പവർ പ്രൊഡ്യൂസർമാരുമായും (ഐപിപികൾ) ചർച്ച, സിപിഇസിക്ക് കീഴിൽ നിർമ്മിച്ച ചൈനീസ് പവർ പ്ലാൻ്റുകൾ പോലുള്ള നിരവധി നിബന്ധനകൾ പാലിക്കുന്നതിനെ ആശ്രയിച്ചാണ് രണ്ടാം ​ഗഡുവിന്റെ വിതരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments